Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:50 AM IST Updated On
date_range 3 Jun 2018 10:50 AM ISTഅഭിമാന നേട്ടവുമായി റംഷിദ
text_fieldsbookmark_border
കടവല്ലൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിെൻറ പത്താം ക്ലാസ് പൊതുപരീക്ഷയിൽ കടവല്ലൂർ വടക്കുമുറി ഹയാത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിനിയായ റംഷിദക്ക് ഡിസ്റ്റിങ്ഷനോട് കൂടി മികച്ച വിജയം. കോക്കൂർ ഗവ. ഹെസ്കൂൾ വിദ്യാർഥിനിയായ റംഷിദക്ക് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഇരട്ട നേട്ടത്തിെൻറ അഭിമാനത്തിലാണ് റംഷിദ. കടവല്ലൂർ വടക്കുമുറി ഐക്കപ്പാടത്ത് ജമാൽ-റജുല ദമ്പതികളുടെ മകളാണ്. അബ്ദുൽ റഷീദ്, റസീന എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story