Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹ വാഗ്​ദാനം നൽകി...

വിവാഹ വാഗ്​ദാനം നൽകി പീഡനം: സ്വകാര്യ ബസ്​ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
കുന്നംകുളം: വിവാഹ വാഗ്ദാനം നൽകി പ്ലസ്ടു വിദ്യാർഥിനിയായ പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കോട്ടപ്പടി ഇരിങ്ങപ്പുറം പോലിയത്ത് വീട്ടിൽ സുധീഷിനെയാണ് (35) കുന്നംകുളം എ.സി.പി പി. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായുള്ള ബന്ധം മറച്ചുവെച്ച് സുധീഷ് മൂന്നുദിവസം മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പെൺകുട്ടി കുന്നംകുളം എ.സി.പിക്ക് പരാതി നൽകിയത്. ജനുവരിയിൽ ചാട്ടുകുളത്ത് വാടക വീട്ടിൽ വെച്ചാണ് സുധീഷ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ സ്വാധീനിച്ച് അഞ്ച് പവൻ ആഭരണങ്ങളും 30,000 രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന വകുപ്പ് പ്രകാരവുമാണ് സുധീഷിനെതിരെ കേസെടുത്തിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story