Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 11:15 AM IST Updated On
date_range 2 Jun 2018 11:15 AM ISTക്രിസ്തുവിെൻറ അഭിഷിക്തൻ ഇനി അഭിഭാഷകനും
text_fieldsbookmark_border
തൃശൂർ: ബലിപീഠത്തിൽ നിന്ന് നീതിപീഠത്തിലേക്കായിരുന്നു ഫാ. ഫ്രാങ്കോ പുത്തരിയുടെ യാത്ര. ഇപ്പോൾ അൾത്താരക്ക് മുന്നിലെ പുരോഹിതൻ വെറും വികാരി മാത്രമല്ല, അഭിഭാഷകൻ കൂടിയായ വികാരിയാണ്. എൽ.എൽ.ബി പഠനം പൂർത്തിയാക്കി. വ്യാഴാഴ്ച ഹൈകോടതിയിൽ നടന്ന എൻറോൾമെൻറ് ചടങ്ങിൽ ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ സന്നദ് നടത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പട്ടിക്കാട് മഞ്ഞക്കുന്ന് സെൻറ് തോമസ് പള്ളി വികാരിയാണ് ഫാ. ഫ്രാങ്കോ പുത്തരി. നീതി അർഹിക്കുന്നവരുടെയും അത് നിഷേധിക്കപ്പെടുന്ന പാവങ്ങളുടെയും നൊമ്പരങ്ങളാണ് അഭിഭാഷകനാവാനുള്ള പ്രചോദനമായത്. പാർശ്വവത്കരിക്കപ്പെട്ടവരിലേക്കായിരിക്കും തെൻറ അഭിഭാഷക ജീവിതം കേന്ദ്രീകരിക്കുകയെന്ന് ഫാ. ഫ്രാങ്കോ പറഞ്ഞു. 2014ൽ എളനാട് വികാരിയായിരിക്കുമ്പോഴാണ് എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കോടെ തൃശൂർ ഗവ. ലോ കോളജിൽ പ്രവേശനം നേടിയത്. ഉയർന്ന റാങ്കോടെ നിയമപഠനവും പൂർത്തിയാക്കി. തിരുത്തിപറമ്പ് ഇടവക പുത്തിരി മാത്യു സേവ്യറിെൻറയും മറിയാമ്മയുടെയും ഏക മകനാണ്. സി. പൂജിത സി.എസ്.സി (ഓസ്ട്രിയ), ആൻസി ബെന്നി, ഫ്രെജീന നിജോ എന്നിവർ സഹോദരങ്ങളാണ്. എൽ.എൽ.എം അഖില കേരള എൻട്രൻസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ഫാ.ഫ്രാങ്കോ, ഗവ. ലോകോളജിൽ ബിരുദാനന്തര ബിരുദ പഠനം തുടരുന്നുണ്ട്. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഫാ. ഫ്രാങ്കോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story