Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗതിമന്ദിരം ഉദ്​ഘാടനം...

അഗതിമന്ദിരം ഉദ്​ഘാടനം നാളെ

text_fields
bookmark_border
കൊടുങ്ങല്ലൂർ: നിരാലംബരായ വൃദ്ധജനങ്ങളെ സംരക്ഷിക്കാനായി പുല്ലൂറ്റ് ആസ്ഥാനമായി കേന്ദ്രം ഒരുങ്ങുന്നു. മേഖലയിലെ ഇരുപത്തിയഞ്ചോളം സാമൂഹികപ്രവർത്തകർ ചേർന്ന് രൂപം കൊടുത്ത വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് അഗതിമന്ദിരം ആരംഭിക്കുന്നത്. ആരുമില്ലാതെ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് മുഖ്യ ലക്ഷ്യം. പുല്ലൂറ്റ് നീലക്കംപാറയിൽ ഞായറാഴ്ച രാവിലെ 10.30നാണ് ഉദ്ഘാടനം. എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൻ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.ആർ. ബാബു, ജനറൽ സെക്രട്ടറി സി.എസ്. തിലകൻ, ട്രഷറർ കെ.പി. സുനിൽകുമാർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story