Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅച്യുതവാര്യര്‍...

അച്യുതവാര്യര്‍ പുരസ്‌കാരം ടി.ജെ. ശ്രീജിത്തിനും എസ്. മഹേഷ്‌കുമാറിനും

text_fields
bookmark_border
തൃശൂര്‍: എക്സ്പ്രസ് മുന്‍ പത്രാധിപരായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാർഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ അഞ്ചാമത് അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി തൃശൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ ടി.ജെ. ശ്രീജിത്തിനും ദൃശ്യമാധ്യമ വിഭാഗത്തില്‍ മനോരമ ന്യൂസ് മലപ്പുറം ബ്യൂറോയിലെ സീനിയര്‍ കറസ്പോണ്ടൻറ് എസ്. മഹേഷ്‌കുമാറിനുമാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ സി.എ. കൃഷ്ണന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ അഞ്ചിന് രാവിലെ 11.30ന് പ്രസ് ക്ലബിലെ എം.ആര്‍. നായര്‍ മീഡിയ ഹാളില്‍ ഹൈകോടതി മുന്‍ ജസ്്റ്റിസ് കെമാല്‍ പാഷ പുരസ്‌കാരം നൽകും. പ്രസ്‌ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത, കണ്‍വീനര്‍ പി.പി. പ്രശാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story