Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്ഷത്തൈകൾ സൗജന്യ...

വൃക്ഷത്തൈകൾ സൗജന്യ വിതരണം തുടങ്ങി

text_fields
bookmark_border
കരൂപ്പടന്ന: ഹരിത കേരളം പദ്ധതി പ്രകാരം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി കോണത്തുകുന്നിൽ തയാറാക്കിയ വൃക്ഷ തൈകൾ വിതരണം തുടങ്ങി. സാമൂഹിക വനവത്കരണ വിഭാഗം ചാലക്കുടി റേഞ്ചിന് കീഴിലുള്ള കോണത്തുകുന്നിലെ നഴ്സറിയിലാണ് വൃക്ഷത്തൈകൾ തയാറാക്കിയിരിക്കുന്നത്. പ്രാദേശികമായി വൃക്ഷത്തൈകൾ തയാറാക്കണമെന്ന വനം വകുപ്പി​െൻറ തീരുമാനപ്രകാരമാണിത്. മഹാഗണി, നീർമരുത്, സീതപ്പഴം, കണിക്കൊന്ന, പേര, ആത്ത, ആര്യവേപ്പ്, നെല്ലി, ഉങ്ങ്, കുടംപുളി എന്നീ ഇനങ്ങളിൽപെട്ട വൃക്ഷത്തൈകളാണ് ഉള്ളത്. ക്ലബുകൾ അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും സ്കൂളുകളിലും വിതരണം ചെയ്യാനായി സൗജന്യമായാണ് ഇവിടെ നിന്നും തൈകൾ നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story