Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലയ്ക്കലിൽ...

പാലയ്ക്കലിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്​

text_fields
bookmark_border
ചേർപ്പ് :പാലയ്ക്കലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്, നോർത്ത് പറവൂർ സ്വദേശികളായ മനക്കവീട്ടിൽ സണ്ണി, വലിയാലുക്കൽ ആനന്ദൻ , സനു, ജഗൻ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോയ സ്വകാര്യ ബസ് ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് തൃശൂർ -ഇരിങ്ങാലകുട ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story