Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:59 AM GMT Updated On
date_range 31 July 2018 5:59 AM GMTവെറ്ററിനറി സർവകലാശാലയിൽ വി.സിയില്ലാതെ രണ്ടര വർഷം
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ ഒഴിവ് ഒാരോന്നായി നികത്തുേമ്പാഴും െവറ്ററിനറി-അനിമൽ സയൻസ് സർവകലാശാലയിൽ ഇൻ-ചാർജ് ഭരണം തുടരുന്നു. 2016 ജനുവരിയിൽ ഡോ. ബി. അശോക് വൈസ് ചാൻസലർ സ്ഥാനം ഒഴിഞ്ഞശേഷം മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയ ഭരണം ഇപ്പോഴും അതേപടി തുടരുകയാണ്. ഇതുസംബന്ധിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസ് അവസാനിപ്പിക്കാൻ ആർക്കുമില്ല താൽപര്യം. കാർഷിക സർവകലാശാല വിഭജിച്ച് വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി രൂപവത്കരിച്ച െവറ്ററിനറി സർവകലാശാലയുടെ ആദ്യ വി.സി ഡോ. ബി. അശോകായിരുന്നു. അദ്ദേഹം ഒഴിഞ്ഞ ശേഷം മുൻ സർക്കാറിെൻറ കാലത്ത് സെർച് കമ്മിറ്റി രൂപവത്കരിച്ച് വി.സി സ്ഥാനത്തേക്ക് മൂന്നുപേരുടെ പാനൽ തയാറാക്കി. പൂക്കോട് വെറ്ററിനറി കോളജിൽ ഡീനായിരുന്ന ഡോ. പി.പി. ബാലകൃഷ്ണനും മണ്ണുത്തി കോളജിൽ ഡീനായിരുന്ന ഡോ. ഇ. നാണുവും തമിഴ്നാട് െവറ്ററിനറി സർവകലാശാല വി.സി ആയിരുന്ന ഡോ. പ്രഭാകരനുമാണ് പാനലിൽ ഉൾപ്പെട്ടത്. ഇത് സമർപ്പിക്കുേമ്പാഴേക്കും യു.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുകയും തെരഞ്ഞെടുപ്പ് വരികയും ചെയ്തു. ഇതിനിടെ, ഡോ. ബാലകൃഷ്ണനും ഡോ. നാണുവിനുമെതിെര ചാൻസലറായ ഗവർണർക്ക് പരാതികളെത്തി. ഡോ. ബാലകൃഷ്ണന് യു.ജി.സി വ്യവസ്ഥ ചെയ്യുന്ന 10 വർഷത്തെ പ്രഫസർഷിപ്പ് ഇല്ലെന്നും ഡോ. നാണു വിജിലൻസ് കേസ് നേരിട്ടിട്ടുണ്ട് എന്നുമായിരുന്നു പരാതി. അതോടെ പാനലിൽ അവശേഷിക്കുന്ന തമിഴ്നാട്ടുകാരനായ ഡോ. പ്രഭാകരനെ വി.സിയാക്കാൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം സർക്കാറിന് ശിപാർശ ചെയ്തു. എന്നാൽ, പുതിയ പാനൽ ഉണ്ടാക്കാൻ സെർച് കമ്മിറ്റി രൂപവത്കരിക്കുകയാണെന്ന മറുപടിയാണ് സർക്കാർ നൽകിയത്. പിന്നാലെ, ഡോ. ബാലകൃഷ്ണൻ ഹൈകോടതിയെ സമീപിച്ചു. രാഷ്ട്രീയ മാറ്റത്തിനൊത്ത് വി.സി നിയമന നടപടി മാറരുത് എന്നായിരുന്നു ആവശ്യം. ആ വാദം കോടതി അംഗീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ വി.സിയെ നിയമിക്കാനുള്ള സെർച് കമ്മിറ്റിയുടെ വിജ്ഞാപനത്തിൽ വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻററിയിൽ ബിരുദം എന്ന് യോഗ്യത വ്യവസ്ഥ വെച്ചിരുന്നു. വെറ്ററിനറി കൗൺസിൽ നിഷ്കർഷിക്കാത്ത ഇൗ വ്യവസ്ഥ ചേർത്തതിനെതിരെ ഒരാൾ കോടതിയെ സമീപിച്ചു. സി.പി.െഎ അനുഭാവ കുടുംബത്തിൽനിന്നുള്ള ഇദ്ദേഹം സമ്പാദിച്ച സ്റ്റേ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ ഇടപെടലിലൂടെ ഇത് പരിഹരിക്കാമെങ്കിലും ഉണ്ടാവുന്നില്ല. ഇടത് സർക്കാർ വന്നപ്പോൾ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിനാണ് വെറ്ററിനറി സർവകലാശാലയുടെ ചുമതല നൽകിയത്. സർവകലാശാല മൃഗ സംരക്ഷണ വകുപ്പിെൻറ കീഴിലും. ഇൗ ആശയക്കുഴപ്പം സമീപ കാലത്താണ് നീക്കിയത്. ഇപ്പോൾ മൃഗ സംരക്ഷണ വകുപ്പിന് കീഴിലാണ്. കാർഷിക സർവകലാശാല വി.സിയായി തമിഴ്നാട്ടിൽനിന്നുള്ള ഡോ. ആർ. ചന്ദ്രബാബുവിനെ വി.സി നിയോഗിച്ചത് ഒറ്റ സിറ്റിങ്ങിെലടുത്ത തീരുമാനത്തിലാണ്. കലാമണ്ഡലത്തിലും മലയാളം സർവകലാശാലയിലും വി.സിയായി. കേരള സർവകലാശാലയിൽ വി.സി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിക്ക് ഗവർണർ തിങ്കളാഴ്ച അംഗീകാരം നൽകി. വെറ്ററിനറി മാത്രം നാഥനില്ലാതെ ചുമതലാ ഭരണത്തിനു കീഴിൽ തുടരുകയാണ്.
Next Story