Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:29 AM GMT Updated On
date_range 31 July 2018 5:29 AM GMTകാലപഴക്കം ചെന്ന പൈപ്പുകൾ മാറ്റും
text_fieldsbookmark_border
പുല്ലൂറ്റ്, ലോകമലേശ്വരം പ്രദേശങ്ങളിലെ കുടിവെള്ള പ്രതിസന്ധി നിവൃത്തിയില്ല: കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റും കൊടുങ്ങല്ലൂർ: നരസഭയിലെ പുല്ലൂറ്റ്, ലോകമലേശ്വരം പ്രദേശങ്ങളിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കും. വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്ന അനേകം കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിെൻറ പശ്ചാത്തലത്തിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ.യും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രനും വിളിച്ച വാട്ടർ അതോറിറ്റി അധികൃതരുടെ യോഗത്തിലാണ് പുതിയ പദ്ധതിയെ കുറിച്ച് ആലോചന നടന്നത്. വൈന്തല പദ്ധതിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്ന കാസ്റ്റ് അേയൺ പൈപ്പുകളുടെ കാലപ്പഴക്കം മൂലം, പൈപ്പ്പൊട്ടലും, പൈപ്പ് തള്ളിപ്പോകുന്നതും പതിവാണ്. തുടർച്ചയായി കുടിവെള്ളം മുട്ടിയതോടെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. പത്ത് ദിവസങ്ങൾക്കിടെ ആദ്യം കരിങ്ങാച്ചിറയിലും തുടർന്ന്പിണ്ടാണിയിലും പൈപ്പുകൾ പൊട്ടിയിരുന്നു. ഒരിടത്തെ അറ്റകുറ്റപണി പൂർത്തിയാക്കി വെള്ളം വിതരണം ആരംഭിക്കുമ്പോഴാണ് മറ്റൊരിടത്ത്പൊട്ടുന്നത്. കഴിഞ്ഞ ദിവസം പാളയം പറമ്പ് ഭാഗത്ത് പൈപ്പ് തള്ളിപോയി. 25 വർഷത്തെ കാലാവധി നിശ്ചയിച്ച് 34 വർഷം മുമ്പ് നടപ്പാക്കിയ പദ്ധതി ആവുന്നത്ര പ്രയോജനപ്പെടുത്തിയ സാഹചര്യത്തിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് ഏക പോംവഴിയെന്ന് യോഗത്തിൽ അധികൃതർ വ്യക്തമാക്കി. ഇതിനാവശ്യമായ പദ്ധതിക്ക് രൂപം നൽകാൻ എം.എൽ.എ നിർദേശിച്ചു. പ്രോജക്ട് ഡിവിഷൻ എക്സി.എൻജിനീയർ സജി, പി.പി.ഡി. എക്സി.എൻജിനീയർ ബിന്ദു, മാള സബ് ഡിവിഷൻ എക്സി.എൻജിനീയർ പ്രസാദ്, കൊടുങ്ങല്ലൂർ എ.ഇ. സിന്ധു, ഡ്രാഫ്ട്സ്മാൻ ഉണ്ണികൃഷ്ണൻ എന്നിവർ പെങ്കടുത്തു. ......................... ഐ.എം.എ ഹൗസ് തുറന്നു കൊടുങ്ങല്ലൂർ: നവീകരിച്ച ഐ.എം.എ ഹൗസിെൻറ ഉദ്ഘാടനം ഐ.എം.എ കൊടുങ്ങല്ലൂർ യൂനിറ്റ് പ്രസി. ഡോ. തോമസ് മാമെൻറ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ നിർവഹിച്ചു. സാഹിത്യകാരൻ റഫീക്ക് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഡിവൈ.എസ്.പി ഫേമസ് വർഗീസ് മുഖ്യാതിഥിയായിരുന്നു. ഐ.എം.എ മിഡ് സോൺ പ്രസിഡൻറ് ഡോ. എം.എൻ. മേനോൻ, യൂനിറ്റ് സെക്രട്ടറി ഡോ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്- ഉദ്യോഗസ്ഥ തലത്തിലും മികവ് പ്രകടിപ്പിച്ച വരെ ചടങ്ങിൽ ആദരിച്ചു. ഐ.എം.എ ആവിഷ്ക്കരിച്ച കലാകാരനൊരു സ്നേഹസ്പർശം പദ്ധതി പ്രകാരം അധ്യാപിക ഭാഗീരഥിയെയും നാടൻപാട്ട് കലാകാരനും രചയിതാവുമായ വേലു അഞ്ചപ്പാലത്തേയും ആദരിച്ചു. തുടർന്ന് െഎ.എം.എ അംഗങ്ങളിലെ കലാകാരൻമാരുടെ കൂട്ടായ്മയായ നീലാംബരി ഒരുക്കിയ സംഗീത പരിപാടി നടന്നു.
Next Story