Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:14 AM GMT Updated On
date_range 29 July 2018 9:14 AM GMTദേശീയപാത സ്ഥലം ഏറ്റെടുപ്പ്; ഹിയറിങ് അവസാനഘട്ടത്തിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ദേശീയപാത 66ന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് സമാപനത്തിലേക്ക്. വിവിധയിടങ്ങളിൽ സ്ഥലമുടമകളെ വിളിച്ചുകൂട്ടിയുള്ള ഹിയറിങ് ശനിയാഴ്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ സമാപിച്ചു. ഇനി അവശേഷിക്കുന്നവർക്ക് തിങ്കളാഴ്ച കൊടുങ്ങല്ലൂർ കോമ്പിറ്റൻറ് അതോറിറ്റി ഒാഫിസിൽ നടത്തും. 30ാം തീയതി വരെ കൊടുങ്ങല്ലൂർ താലൂക്കിൽ ഉള്ളവർക്ക് പരാതി നൽകാൻ അവസരമുണ്ടാകും. മാർക്കറ്റ് വില നൽകുക, ബി.ഒ.ടി പാത ഉപേക്ഷിക്കുക, 30 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുക, എലിവേറ്റഡ് ഹൈവേ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹിയറിങ്ങിൽ പലരും ഉന്നയിച്ചു. ദേശീയപാത 66ൽ കുറ്റിപ്പുറം മുതൽ ഇടപ്പള്ളി വരെ നാലുവരിപ്പാതയാക്കി ബി.ഒ.ടി പദ്ധതി പ്രകാരം വികസിപ്പിക്കുന്നതിന് ചാവക്കാട് താലൂക്കിൽ നിന്ന് 139.4565 ഹെക്ടറും, കൊടുങ്ങല്ലൂർ താലൂക്കിൽനിന്ന് 66.4804 ഹെക്ടറും ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചാവക്കാട് താലൂക്കിൽ വിജ്ഞാപനം ചെയ്ത 1603 സർവേകളിൽ 66 പുറേമ്പാക്കുകളാണുള്ളത്. ബാക്കി വ്യക്തികളുടെ പേരിലുള്ള സ്ഥലങ്ങളാണ് ഇതിൽ 1520 പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. ഹിയറിങ്ങിന് 1355 സ്ഥല ഉടമകൾ ഹാജരായി. കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥലമേറ്റെടുക്കുന്ന 998 സർവേകളിൽ 66 എണ്ണം സർക്കാർ പുറേമ്പാക്കാണ്. ബാക്കി വരുന്ന സ്ഥല ഉടമകളിൽ 902 പേർ തെളിവെടുപ്പിന് ഹാജരായി. ബാക്കിയുള്ളവർക്ക് ഇൗ മാസം 30വരെ അവസരമുണ്ട്.
Next Story