Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ടിൽ അന്നമനട...

വെള്ളക്കെട്ടിൽ അന്നമനട പഞ്ചായത്ത് മൈതാനം

text_fields
bookmark_border
മാള: അന്നമനട പഞ്ചായത്ത് മൈതാനം വെള്ളക്കെട്ട് മൂലം ഉപയോഗ ശൂന്യമായി. വെള്ളം ഒഴുക്കി കളയാൻ സംവിധാനമില്ലാതെ നിർമിച്ച സ്്റ്റേഡിയം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. മഴ ശക്തമായതോടെ വെള്ളക്കെട്ട് ഉയർന്നു. ഇതോടെ വിവിധ ഭാഗങ്ങൾ ചളിക്കുണ്ടായി. കളിക്കാൻ കഴിയാതെ വന്നതോടെ മൈതാനം കാടുപിടിച്ചു. ഇപ്പോൾ നാൽക്കാലികളെ മേയാൻ വിട്ടിരിക്കുകയാണിവിടെ. തുറന്നു കിടക്കുന്ന മൈതാനം നായ്ക്കളുടെ താവളം കൂടിയാണ്. മൈതാനത്തിന് ചുറ്റും കാന നിർമിച്ച് നവീകരിക്കാൻ ആവശ്യപ്പെട്ടിരുന്നതായി കായിക പ്രേമികൾ പറഞ്ഞു. മൈതാനത്തേക്കുള്ള ഗേറ്റും കമാനങ്ങളും നിർമിച്ചിട്ടുണ്ട്. വടക്കു ഭാഗത്തു നിന്നുമുള്ള പ്രവേശന കവാടം അടച്ചത് നിവാസികളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും തുറന്നു. നിലവിലെ കളിസ്ഥലം ഉപയോഗപ്രദമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെട്ടു. കൊരട്ടി, മാമ്പ്ര, അന്നനാട്, വാളൂർ തുടങ്ങിയ സ്ഥലങ്ങളിലെ മൈതാനങ്ങളെയാണ് ഇവിടത്തുകാർ പരിശീലനത്തിന് ആശ്രയിക്കുന്നത്. കർക്കിടക കഞ്ഞി വിതരണവും ഇലക്കറി മേളയും പുത്തൻചിറ: ഗവ. യു.പി സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കർക്കിടക കഞ്ഞി വിതരണവും ഇലക്കറി മേളയും നടത്തി. ഭക്ഷ്യയോഗ്യമായ ഇലകൾ ഉപയോഗിച്ച് വിവിധ വിഭവങ്ങളും, തോരൻ, കട്്ലറ്റ് എന്നിങ്ങനെ വിദ്യാർഥികൾ വീടുകളിൽ നിന്ന് തയാറാക്കി എത്തിച്ച വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. പഞ്ചായത്ത് വാർഡ് അംഗം എം.പി. സോണി ഉദ്ഘാടനം ചെയ്തു. ഔഷധമൂല്യമുള്ളതും ഏറെ പ്രചാരമുള്ളതുമായ വിവിധ തരം ചീരകളായ ചായ മൻസ (മായൻ ചീര), ബെസല്ല (മലബാർ ചീര), അഗസ്ത്യ ചീര എന്നിവ പ്രദർശിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. യൂസഫ്, അധ്യാപകരായ വി. രമണി, ഗ്രീഷ്മ, സുനിത, എം.പി.ടി.എ പ്രസിഡൻറ് ശ്രീവിദ്യ ജിനേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story