Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:21 AM GMT Updated On
date_range 28 July 2018 5:21 AM GMTവ്യാപാര സ്ഥാപനങ്ങളിലേക്ക് സ്വകാര്യ ബസ് പാഞ്ഞ് കയറി 37 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
text_fieldsbookmark_border
വ്യാപാര സ്ഥാപനങ്ങളിലേക്ക് സ്വകാര്യ ബസ് പാഞ്ഞ് കയറി 37 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം വടക്കാഞ്ചേരി: കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ഒന്നാം കല്ലിൽ വ്യാപാര സ്ഥാപനങ്ങളിലേക്കും വർക്ക് ഷോപ്പിലേക്കും സ്വകാര്യ ബസ് പാഞ്ഞ് കയറി 37 പേർക്ക് പരിക്ക്. വ്യാപാര സ്ഥാപനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബസ് ഡ്രൈവറടക്കമുള്ള ഏഴ് പേരെ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിലോടുന്ന ജോഷിമോൻ ബസാണ് അപകടം വിതച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്നു ബസ്. സ്റ്റിയറിങ് റാഡ് പൊട്ടിയതാണ് അപകട കാരണം. ഒന്നാംകല്ല് സ്റ്റോപ്പിൽ നിർത്തുന്നതിന് ബസ് വേഗത കുറച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കുണ്ടന്നൂർ സ്വദേശി സുശീലൻ, ഒന്നാംകല്ല് സ്വദേശി റഫീഖ് എന്നിവരുടെ സ്ഥാപനങ്ങളുടെ മുൻവശവും തകർന്നു. ബസ് ഡ്രൈവർ മണലിത്തറ സ്വദേശി കണ്ണൻ (37), കുമരനെല്ലൂർ ചേനോത്ത് പറമ്പിൽ ഗണേശൻ (50), തളി സ്വദേശിനി ഹസ്ന (27), മുസ്തഫ (30), മങ്ങാട് സുനിത (32), നെല്ലുവായ്സരസ്വതി (50), കാഞ്ഞിരക്കോട് ശ്രീവിദ്യ (27) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മുട്ടിയ്ക്കൽ സ്വദേശി ക്രിസ്റ്റിൻ (27), എളനാട് സ്വദേശി ജോണി (35), മങ്ങാട് ബീന ദാസ് (47), മങ്ങാട് ടോംസി (41), മങ്ങാട് സുബിത (32), മങ്ങാട് സായ് (ഏഴ്), മങ്ങാട് ബേബി (32) , കടങ്ങോട്ജിംസി (35) , മുസ്തഫ (45), പന്നിത്തടം രാജി (46), സുനിൽ (54), ഒന്നാംകല്ല് അനിൽ (45), വടക്കാഞ്ചേരി സ്വദേശികളായ മഞ്ജു (37), വസന്ത (48), ഹസീന (39) ,പുതുരുത്തി ജോൺസൺ (65), ഗണേഷ് (37), ഭാസ്കരൻ (50), മോഹനൻ (42), സുജ (33), പ്രബിത (35), ശിവരാമൻ (20), നെല്ലുവായ് സതീഷ് (32), കുണ്ടന്നൂർ ജെയ്ക്കബ് (50), മല്ലിക (47), ചിന്താമണി (57), ശ്രീദേവി (69), നാരായണൻ (50) എന്നിവർ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സ തേടി. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ആക്ട്സ് പ്രവർത്തകർ, നാട്ടുകാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജനയുഗം ലേഖകൻ വി.ജെ. ബെന്നിയുടെ സ്കൂട്ടർ പൂർണമായും തകർന്നു. പരിക്കേറ്റ് ജില്ല ആശുപത്രിയിൽ കഴിയുന്നവരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ സലാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആർ. സോമനാരായണൻ, എൻ. കെ. പ്രമോദ് കുമാർ തുടങ്ങിയവർ സന്ദർശിച്ചു.
Next Story