Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണുത്തിയിൽ അടിപ്പാത...

മണ്ണുത്തിയിൽ അടിപ്പാത അപകട ഭീഷണിയിൽ

text_fields
bookmark_border
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ മണ്ണുത്തി സ​െൻററിലെ അടിപ്പാത അപകട ഭീഷണിയിൽ. പാതയുടെ ഭിത്തി നിർമിച്ച ഇൻറർലോക്ക് കട്ടകൾ അകന്ന് മീറ്ററുകളോളം പുറത്തേക്ക് തള്ളിയ സ്ഥിതിയായി. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കലക്ടർ ടി.വി. അനുപമ സ്ഥലം സന്ദർശിച്ചു. ഭാരമേറിയ വാഹനങ്ങളും, പാതയിലെ ഭാരം വർധിക്കുന്നതോടെയും കട്ടകൾ അകന്ന് മാറി പാത താഴേക്ക് എപ്പോൾ വേണമെങ്കിലും പതിച്ച് വൻ ദുരന്തത്തിനാണ് സാധ്യതയെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിപ്പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും അശാസ്ത്രീയമാണെന്നും നിർമാണത്തി​െൻറ പ്രാരംഭഘട്ടത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. നാട്ടുകാർ വലിയ പ്രക്ഷോഭമുയർത്തിയെങ്കിലും ദേശീയപാത നിർമാണം തടസ്സപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ ഇത് അവഗണിക്കുകയായിരുന്നു. ഇപ്പോഴാണ് ഭിത്തിയുടെ കട്ടകൾ വിണ്ട് മാറി പുറത്തേക്ക് തള്ളി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ദേശീയപാത അതോറിറ്റിയുടെ കരാർ കമ്പനി ജീവനക്കാരെ വിവരമറിയിച്ചതോടെ താൽക്കാലികമായി വിള്ളൽ അടക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. നേർക്കാഴ്ച മനുഷ്യാവകാശ-പൗരാവകാശ സംരക്ഷണ സമിതി മണ്ണുത്തി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലം പരിശോധിച്ചു. പാതയുടെ മുകൾഭാഗമാകട്ടെ പലഭാഗങ്ങളും താഴ്ന്ന നിലയിലാണ്. പാറമണലും, മണ്ണും നിറച്ചാണ് പാത നിർമിച്ചിരിക്കുന്നത്. ഇതാണ് തകരാറിലാകാൻ കാരണമെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story