Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവർച്ച: സൈബര്‍...

കവർച്ച: സൈബര്‍ സെല്ലി​െൻറ സഹായം തേടി പൊലീസ്

text_fields
bookmark_border
തൃശൂർ: തൈക്കാട്ടുശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 50 പവനും ലക്ഷം രൂപയും കവർന്ന കേസ് അന്വേഷണത്തിന് പൊലീസ് സൈബര്‍ സെല്ലി​െൻറ സഹായം തേടി. മോഷണം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലി​െൻറ സഹായം തേടിയത്. സി.സി.ടി.വി കാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ ചോദ്യംചെയ്തുവെങ്കിലും കാര്യമായ പുരോഗതി ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുമായി അടുപ്പമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മോഷണം നടന്ന വീടി​െൻറ പുറകുവശത്തെ വാതില്‍ തുറന്ന് കിടന്നത് എങ്ങനെയെന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. എ.സി.പി വി.കെ. രാജുവി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച പട്ടാപ്പകൽ വടക്കൂട്ട് ബാലകൃഷ്ണ​െൻറ വീട്ടില്‍നിന്നാണ് മോഷണം പോയത്. അതേസമയം നെല്ലിക്കുന്ന് സഹോദരങ്ങളുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോഗമിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story