Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTആന: പരാതിക്കാരെൻറ വിവരങ്ങൾ പ്രതിക്ക് ചോർത്തി നൽകി വനംവകുപ്പിെൻറ ഒത്തുകളി
text_fieldsbookmark_border
തൃശൂർ: ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് കേസെടുത്ത് തുടർനടപടിക്കായി വനം വകുപ്പിന് കൈമാറിയ ആന ഇപ്പോഴും നരകയാതനയിൽ. ആനയെ ഉടൻ കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകി. രേഖകളില്ലാതെ ആനയെ കൈവശം വെച്ചിരുന്നതിന് ഫ്ലയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പാലിയേക്കര ടോൾ പ്ലാസ മാനേജർ ശ്യാമിന് ഇരിങ്ങാലക്കുട കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച ഉത്തരവിനൊപ്പമാണ് ആനയെ കോടനാട് കൊണ്ടുപോകാൻ നിർദേശിച്ചത്. ഇതിനിടെ ആനയെ പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയയാൾക്കെതിരെ ഭീഷണിയുണ്ടായെന്ന് പരാതി ഉയർന്നു. പരാതി നൽകിയ ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നിരിക്കെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരാതിക്കാരെൻറ പേരും ഫോൺ നമ്പറും പുറത്ത് വിെട്ടന്നാണ് ആക്ഷേപം. ചൊവ്വാഴ്ച കസ്റ്റഡിയിൽ എടുത്ത ചിത്രമഹാദേവൻ എന്ന ആനയാണ് ഇപ്പോഴും മഴയത്തും ചളിയിലും നിൽക്കുന്നത്. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി വിഭാഗത്തെ എൽപിച്ചെങ്കിലും ആനയെ കോടനാേട്ടക്ക് മാറ്റി സംരക്ഷിക്കേണ്ടതിനു പകരം ആന ഉടമയെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ആന ഉടമ ഷെൽട്ടർ ഷെഡ് പണിയുന്ന മുറക്ക് ഉടമക്ക് തിരികെ നൽകുകയാണ് നിയമ പ്രകാരം വനം വകുപ്പ് ചെയ്യേണ്ടത്. ഇതിനിടയിലാണ് പരാതിക്കാരന് ഫോണിൽ നിരവധി ഭീഷണികൾ ലഭിച്ചതായി പരാതി ഉയർന്നത്. പരാതിക്കാരെൻറ പേരും ഫോൺ നമ്പറും പ്രതിയായ ശ്യാമിന് നൽകിയത് സോഷ്യൽ ഫോറസ്ട്രിയിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകുമെന്ന് പരാതിക്കാരൻ പറഞ്ഞു. കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്‌സും ചീഫ് വൈൽഡ്‌ലൈഫ് വാർഡന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story