Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTഅടാട്ട് ബാങ്ക് മുൻ ഭരണസമിതി അംഗങ്ങൾക്ക് 7.63 കോടി പിഴ
text_fieldsbookmark_border
തൃശൂർ: സ്വകാര്യ കമ്പനിക്ക് വായ്പ നൽകി ബാങ്കിന് വൻ നഷ്ടമുണ്ടാക്കിയ അടാട്ട് ബാങ്ക് മുൻ ഭരണസമിതി അംഗങ്ങൾ 7.63 കോടി രൂപ പിഴയടക്കണമെന്ന് സഹകരണ ജോയൻറ് രജിസ്ട്രാർ ഉത്തരവിട്ടു. മുൻ ഭരണസമിതി അംഗങ്ങളും പിരിച്ചുവിട്ട മാനേജിങ് ഡയറ്കടർ ഇൻചാർജ് ടി. ഉണ്ണികൃഷ്ണനും 51.18 ലക്ഷം വീതവും പിരിച്ചുവിട്ട ജീവനക്കാരൻ വിജയകുമാർ 46 ലക്ഷവും പിഴയടക്കാനാണ് ജോയൻറ് രജിസ്ട്രാർ ഉത്തരവിട്ടത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് തൃശൂർ പാഡി ഫാർമേഴ്സ് െപ്രാഡ്യൂസേഴ്സ് കമ്പനിയിൽ ഒരു ലക്ഷം രൂപയുടെ ഓഹരിയെടുത്തു. തുടർന്ന് തിരിച്ചടവ് സംബന്ധിച്ച ഒരു ഉറപ്പും ഇല്ലാതെ 15 കോടി രൂപ സ്പെഷൽ ഓവർഡ്രാഫ്റ്റ് വഴി കമ്പനിക്ക് നൽകി. ഇതിലൂടെ ബാങ്കിന് കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. ബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്ന എം.വി. രാജേന്ദ്രൻ, സി.സി. ഹനീഷ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ, പി.എൻ. രുദ്രൻ നമ്പൂതിരി എന്നിവർ തൃശൂർ പാഡി ഫാർമേഴ്സ് െപ്രാഡ്യൂസേഴ്സ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നു. വായ്പ നടപടി തെറ്റാണെന്ന് മനസ്സിലാക്കി അഡ്മനിസ്േട്രറ്റിവ് കമ്മിറ്റി ഏഴ് ദിവസത്തിനകം തുക തിരിച്ചടക്കണമെന്ന് സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ സ്വകാര്യകമ്പനി ഹൈകോടതിയെ സമീപിച്ചു. വായ്പ ആറ് തുല്യ ഗഡുക്കളായി അവസാനിപ്പിക്കാനായിരുന്നു വിധി. എന്നാൽ ഇതു പാലിക്കാൻ സ്വകാര്യ കമ്പനി തയാറായില്ല. വായ്പയുടെ കാലാവധി 2018 ഫെബ്രുവരി മൂന്നിന് അവസാനിച്ചു. ബാങ്കിൽ അനധികൃതമായി പിരിച്ചുവിട്ട ഭരണസമിതി നടത്തിയ കെട്ടിട നിർമാണത്തിന് അടാട്ട് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതിനാൽ നിർമാണം നടത്താനായില്ല. ഇതിനാൽ ബാങ്കിെൻറ ഹെേഡാഫിസ്, സൂപ്പർമാർക്കറ്റ്, പുറനാട്ടുകര ബ്രാഞ്ച് എന്നിവയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു. സഹകരണസംഘം രജിസ്ട്രാറിെൻറ നിർദേശം പാലിക്കാതെയും പഞ്ചായത്തിെൻറ അനുമതി വാങ്ങാതെയുമാണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. സ്വകാര്യ കമ്പനിയിൽ ഡയറക്ടർമാരെ കൂടാതെ സ്െറ്റല്ല റാഫേൽ, പി.ടി.ജോസ് , ഓമന വേണുഗോപാൽ, വി.ഒ. ചുമ്മാർ, ടി. ജയലക്ഷ്മി , പി.എ. അശോകൻ, എ.സി. റപ്പായി, എ.വി. ജോൺസൺ, പി.കെ. നാണുമാസ്റ്റർ എന്നിവരും ചേർന്നാണ് പിഴ അടക്കേണ്ടതെന്നും സഹകരണ ജോയൻറ് രജിസ്ട്രാർ ടി.കെ. സതീഷ്കുമാറിെൻറ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story