Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTരാഷ്ട്രപതി ഏഴിന് തൃശൂരിലും ഗുരുവായൂരിലും
text_fieldsbookmark_border
തൃശൂര്‍: ആഗസ്റ്റ് ഏഴിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂരിലെത്തും. തൃശൂരിൽ സെൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി ഗുരുവായൂരും സന്ദർശിച്ചാവും മടങ്ങുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ വകുപ്പുതല മേധാവികളുടെ ആലോചനാ യോഗം ചേര്‍ന്നു. തൃശൂര്‍, ഗുരുവായൂര്‍ ഭാഗങ്ങളില്‍ സുരക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 10.40ന് കുട്ടനെല്ലൂര്‍ ഗവ. കോളജ് ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി 11ന് സെൻറ് തോമസ് കോളജില്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കും. 12.10ന് ഗുരുവായൂരില്‍ എത്തുന്ന അദ്ദേഹം 12.45ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം കൊച്ചിയിലേക്ക് തിരിക്കും. മേയര്‍ അജിത ജയരാജന്‍, സിറ്റി പൊലീസ് മേധാവി യതീഷ് ചന്ദ്ര, എ.ഡി.എം സി. ലതിക, സബ് കലക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story