Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTലോറിസമരം: തീവിലയിൽ പച്ചക്കറിയും പലചരക്കും
text_fieldsbookmark_border
തൃശൂർ: രാജ്യവ്യാപകമായുള്ള ലോറി സമരത്തിെൻറ പശ്ചാത്തലത്തിൽ പച്ചക്കറിക്കും പലചരക്കിനും വില കുത്തനെ ഉയരുന്നു. എന്നാൽ അരിവില കയറിയിട്ടില്ല. പച്ചക്കറികൾക്കാണ് വല്ലാതെ കൂടിയിട്ടുള്ളത്. കാരറ്റാണ് വിലയിൽ മുമ്പിൽ. കിലോക്ക് 35 രൂപകൂടി 70ലെത്തി. 40രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 ആയി. ബീൻസ്, ഉള്ളി, പാവക്ക എന്നിവക്ക് 20 രൂപ കൂടി. 15 രൂപയായിരുന്ന കാബേജ് 25ൽ എത്തി. എന്നാൽ മുരിങ്ങാക്കായക്കിേപ്പാൾ 10 രൂപ കുറഞ്ഞ് 30 ആയി. 20നും 25നും ഇടയിൽ വിലയുണ്ടായിരുന്ന തക്കാളിക്ക് 35 ആയി. 20 രൂപയുണ്ടായിരുന്ന പടവലങ്ങക്ക് 40 രൂപയാണ് വില. 30 രൂപയുടെ പയറിന് 10 രൂപ കൂടി 40 ആയി. 25 രൂപയുണ്ടായിരുന്ന കോവക്കക്കിേപ്പാൾ 45 രൂപയാണ് വില. കോളിഫ്ലവറിന് അഞ്ചുരുപ കൂടി 40 ആയി വിലകയറി. സവാള 18ൽ നിന്നും 24ലേക്കാണ് കയറിയത്. നേന്ത്രക്കായക്ക് 50 രൂപയാണ് വില. ലോറിസമരം അഞ്ചുദിവസം പിന്നിടുേമ്പാൾ പച്ചക്കറിക്ക് വലിയ ക്ഷാമമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. തൃശൂർ ശക്തന്‍ തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിൽ പച്ചക്കറി വരവ് വളരെ കുറഞ്ഞു. സമരം തുടര്‍ന്നാല്‍ പച്ചക്കറി വില ഇനിയും കുതിക്കും. കൊടുങ്ങല്ലൂർ, കോട്ടപ്പുറം, ഇരിങ്ങാലക്കുട, ചാലക്കുടി, പാവറട്ടി അടക്കം മാർക്കറ്റുകളുടെയും സാഹചര്യം സമാനമാണ്. പഞ്ചസാര കയ്ക്കുന്നു തൃശൂർ: ലോറിസമരത്തിൽ പലചരക്കു സാധനങ്ങൾക്കും വില കയറുകയാണ്. പഞ്ചസാരക്കാണ് ഏറെ ക്ഷാമം. പഞ്ചസാരക്ക് ദിനംപ്രതി ഒരു രൂപ വീതം വില കയറുകയാണ്. 36 രൂപയുണ്ടായിരുന്നത് 40 രൂപയാണ് മൊത്തവിപണി വില. 42 രൂപക്ക് മുകളിലാണ് ചില്ലറവില. പയർ വർഗങ്ങൾക്കും വിലകൂടുകയാണ്. പയർ 55ൽനിന്ന് 60 ആയി. 62 രൂപയാണ് ചില്ലറവില. കടലക്കും ഇതുതന്നെയാണ് വില. മൈദ കിലോക്ക് രണ്ടുരൂപയാണ് കയറിയത്. 27ൽ നിന്നും 29 രൂപയായി. ചില്ലറവില 31രൂപയാണ്. 30ൽനിന്നും 32 രൂപയിലേക്കാണ് റവയുെട വിലക്കയറ്റം. ചില്ലറവില 34. തൃശൂര്‍ അരിയങ്ങാടിയില്‍ വരലിലെണ്ണാവുന്ന ലോറികള്‍ മാത്രമാണ് ചരക്കുമായി എത്തുന്നത്. സമരത്തിനു മുമ്പേ ലോഡുമായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ട ലോറികളാണ് ലോഡിറക്കുന്നത്. നിലവിലെ സ്റ്റോക്ക് ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് തീരുന്നതോടെ വില വാണംപോലെ കയറും. ആശ്വാസം അരിവില തൃശൂർ: ലോറിസമരം ശക്തമാവുേമ്പാഴും അരിവില മാറ്റമില്ലാതെ തുടരുന്നത് ആശ്വാസമാണ്. ആവശ്യത്തിന് സ്േറ്റാക്കുള്ളതാണ് ഒരു കാരണം. മട്ട കിലോക്ക് 36 രൂപയാണ് വിപണിവില. സുരേഖക്കും ഇതുതന്നെയാണ് വില. ജയ അരിക്ക് 33 രൂപയും ചെറുമണി അരിക്ക് 31 രൂപയുമാണ് വില. സമരം ഏറെനാൾ തുടർന്നാൽ അരിവിലയേയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story