Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുല്യത കോഴ്‌സ്

തുല്യത കോഴ്‌സ്

text_fields
bookmark_border
കൊടകര: ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷ​െൻറ പത്താം ക്ലാസ്, പ്ലസ്ടു തുല്യതക്ക് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോൺ- 0480 2720230 (പഞ്ചായത്ത് ഓഫിസ് ), 9946877509 (സാക്ഷരത പ്രേരക്). രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 10 വരെ. ഭാരവാഹികൾ: അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആൻഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ ഐ.എന്‍.ടി.യു.സി: വി.ഡി. സതീശന്‍ എം.എല്‍.എ (പ്രസി.), പി.സി. ദീപക് , പോള്‍ മംഗലന്‍, ഓപ്പന്‍ എന്‍.വി. (വൈസ് പ്രസി.), കെ.എ. ജോയ് കോക്കാടന്‍ (ജന. സെക്ര.), എം.കെ. ഷൈന്‍, ആഞ്ചലോ പൊന്തോക്കന്‍, ടി.പി. അജയകുമാര്‍ (ജോ. സെക്ര.), ഷിജു ചിറയത്ത് (ട്രഷ.). 'മെക്കാഡം ടാറിങ്ങിന് മുമ്പായി കുടിവെള്ള പൈപ്പുകള്‍ മാറ്റണം' കൊടകര: കൊടകര-വെള്ളിക്കുളങ്ങര റോഡില്‍ ഓവുങ്ങല്‍ ജങ്ഷന്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ മെക്കാഡം ടാറിങിന് അനുമതിയായ സാഹചര്യത്തില്‍ പ്രവൃത്തി തുടങ്ങുന്നതിന് മുമ്പായി കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍, സി.വി. ഗിനീഷ്, സന്ധ്യാ സജീവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 20 വര്‍ഷം പഴക്കമുള്ള ഈ പൈപ്പ് ലൈനുകള്‍ കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞ് റോഡ് തകരുന്നത് നിത്യ സംഭവമാണ്. റോഡ് വികസനത്തിനായി വീതികൂട്ടല്‍ നടത്തുമ്പോള്‍ ഈ പൈപ്പുകള്‍ റോഡി​െൻറ മധ്യഭാഗത്തായിത്തീരും. കോടികള്‍ ചെലവഴിച്ച് മെക്കാഡം ടാറിങ് നടത്തിയതിന് ശേഷം പൈപ്പ് ലൈനുകളില്‍ തകരാറുണ്ടായാല്‍ അത് ശരിയാക്കാനായി റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടതായും വരും. കൊടകരയില്‍ നിന്നും വാസുപുരം വരെ ഒന്നാം ഘട്ടം മെക്കാഡം ടാറിങ് നടത്തിയ റോഡില്‍ പഴയ പൈപ്പുകള്‍ പൊട്ടുന്നത് പതിവായതിനാല്‍ നിരന്തരം റോഡ് പൊളിച്ചു കൊണ്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS
Next Story