Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 5:44 AM GMT Updated On
date_range 26 July 2018 5:44 AM GMTകൂടൽ മാണിക്യം ദേവസ്വത്തിെൻറ സ്ഥലം തിരിച്ചു പിടിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിെൻറ അധീനതയിലുള്ള കച്ചേരിപ്പറമ്പിലെ കോടതി സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടത്തിലെ സ്റ്റാമ്പ് വെണ്ടർ കൈവശംെവച്ചിരുന്ന സ്ഥലം ലേല നടപടികൾക്ക് ശേഷവും വിട്ടു കൊടുക്കാത്തതിനെ തുടർന്ന് കൂടൽമാണിക്യം ദേവസ്വം ഏറ്റെടുത്തു. കോടതിയും ബന്ധപ്പെട്ട ഓഫിസുകളും പ്രവർത്തിക്കുന്ന മുറികൾ കഴിച്ചുള്ള കെട്ടിടമുറികൾ ജൂൺ 18ന് വാടകക്കാർക്ക് ദേവസ്വം പരസ്യലേലം ചെയ്തു നൽകിയിരുന്നു. വെണ്ടർ കൈവശംെവച്ചിരുന്ന മുറി ലേലത്തിനടുത്ത ആൾക്ക് ജൂലൈ 18ാം തീയതി കൈമാറേണ്ടതായിരുന്നു. 11 മാസത്തെ വാടകത്തുകയായ 61,000 രൂപയും ഇദ്ദേഹം അടച്ചിരുന്നു. മുറി മാറി തരാമെന്ന് സമ്മതിച്ചെങ്കിലും അവസാന നിമിഷം ഇയാൾ വാക്ക് മാറ്റുകയായിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ബുധനാഴ്ച രാവിലെ നിയമ പൊലീസ് സഹായത്തോടെ അടച്ചിട്ട മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകടക്കാനുള്ള ശ്രമമായിരുന്നു. പക്ഷെ ഈ സമയം അവിടെ എത്തിയ സ്റ്റാമ്പ് വെണ്ടർ മുറി തുറന്നു തരാമെന്നും അതിലെ വസ്തുക്കൾ എടുത്തു മാറ്റാനുള്ള സാവകാശം തരണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് മുറി തുറക്കുകയും സാധന സാമഗ്രികൾ ഇന്ന് തന്നെ മാറ്റണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. ന്യൂ ഇന്ത്യ ഇൻഷുറൻസ് പോർട്ടൽ ഓഫിസ് നടത്താനായി ലേലമെടുത്ത വർധനൻ പുളിക്കലിന് മുറിയുടെ താക്കോൽ കൈമാറി. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ.വി. ഷൈൻ എന്നിവരും സന്നിഹിതരായിരുന്നു.
Next Story