Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM IST'തുണിസഞ്ചി വാങ്ങിയതിലെ അഴിമതി: ക്രിമിനൽ കേസെടുക്കണം'
text_fieldsbookmark_border
തൃപ്രയാർ: തളിക്കുളം ഗ്രാമപഞ്ചായത്ത് 2016-17 സാമ്പത്തിക വർഷം ഹരിത കേരളം പദ്ധതി പ്രകാരം തുണി സഞ്ചി വാങ്ങിയതിൽ നടത്തിയ ക്രമക്കേട് ധനകാര്യ പരിശോധന സ്ക്വാഡ് കണ്ടെത്തിയ സാഹചര്യത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഭരണസമിതി യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. തളിക്കുളത്തു തന്നെ ഗുണമേന്മയുള്ള സഞ്ചികൾ കുടുംബശ്രീ, വികാസ് അപ്പാരൽസ് എന്നിവയിൽ നിന്നും ലഭ്യമായിരിക്കെ തമിഴ്നാട്ടിൽ മൂന്ന് തവണ സഞ്ചി വാങ്ങാൻ പോയി വൻ തുക ചെലവാക്കി. എ.ബി.ടി പാർസൽ സർവിസ് വഴി സഞ്ചി വരുത്തി തമിഴ്നാട്ടിൽ പോയെന്ന് കള്ളരേഖയുണ്ടാക്കി. ഇത് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. സത്യസന്ധമായ അന്വേഷണം നടത്തി അഴിമതി പുറത്തു കൊണ്ടുവന്നതു പോലെ ഇവർക്കെതിരെ ശിക്ഷ നടപടിക്കും ബന്ധപ്പെട്ടവർ തയാറാവണം. വാർത്തസമ്മേളനത്തിൽ പി.ഐ. ഷൗക്കത്തലി, കെ.എ. ഹാറൂൻ റഷീദ്, പി.എസ്. സുൽഫിക്കർ, സുമന ജോഷി, എ.ടി. നേന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story