Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:20 AM IST Updated On
date_range 25 July 2018 11:20 AM ISTകുട്ടികൾക്കെതിരെ അതിക്രമം കണ്ടാൽ
text_fieldsbookmark_border
തൃശൂർ: കുട്ടികളെ ആരെങ്കിലും എവിടെയെങ്കിലും ആക്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂ. അതിനായി ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ല ശിശുക്ഷേമ സമിതി 1517 എന്ന നമ്പരിൽ വിളിച്ചാൽ 24 മണിക്കൂറും സേവനം ലഭിക്കുമെന്നും ഭാരവാഹികൾ ശിശു ക്ഷേമസമിതിയുടെ ജില്ല ജനറല്‍ബോഡി യോഗത്തില്‍ അറിയിച്ചു. ആദിവാസി മേഖലകളിലെ കുട്ടികളില്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനായി തുടര്‍ സാക്ഷരതാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. കുട്ടികള്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്നതിനായി മേഖലകളില്‍ മികച്ച ഇടപെടല്‍ നടത്തും. കുട്ടികള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാനും ലഹരി വിരുദ്ധ ബോധവത്കരണം നടത്താനും ഊർജിതശ്രമമുണ്ടാകണമെന്നും കലക്ടര്‍ നിർദേശിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ല ശിശുക്ഷേമസമിതി സംസ്ഥാന ട്രഷറര്‍ രാധാകൃഷ്ണന്‍, ജില്ല ജോയൻറ് സെക്രട്ടറി എന്‍. ചെല്ലപ്പന്‍, ജില്ല ട്രഷറര്‍ ടി.വി. രാജു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story