Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:11 AM GMT Updated On
date_range 24 July 2018 5:11 AM GMTഅയ്യങ്കാളി കർമശ്രേഷ്ഠ പുരസ്കാരം
text_fieldsbookmark_border
തൃശൂർ: ദ്രാവിഡ കലാസാംസ്കാരിക വേദിയുടെ അയ്യങ്കാളി കർമ േശ്രഷ്ഠ പുരസ്കാരം റിട്ട. ജസ്റ്റിസ് പി.എൻ. വിജയകുമാർ, കരീം പന്നിത്തടം എന്നിവർക്ക് നൽകും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 27ന് രണ്ടിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പട്ടിക വിഭാഗം വിദ്യാർഥികൾക്ക് ഡോ. അംബേദ്കർ അക്ഷര പുരസ്കാരവും സമ്മാനിക്കും. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് കെ.സി. സുബ്രഹ്മണ്യൻ ഭാരവാഹികളായ എ.പി. കൃഷ്ണൻ, പി.ടി. രവീന്ദ്രൻ, വി.കെ. ദാസൻ, എൻ.ടി. ശിവകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Next Story