Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:14 AM IST Updated On
date_range 23 July 2018 11:14 AM ISTറോഡിൽ വാഹനങ്ങളുടെ നിയമലംഘനം
text_fieldsbookmark_border
തൃശൂർ: വേണം ശബ്ദമലിനീകരണത്തിൽനിന്ന് സ്വാതന്ത്ര്യം. അതെ ഇൗ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയെ എയര്‍ഹോണ്‍ വിമുക്തമാക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ജില്ലയിൽ എയർഹോൺ ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ പരാതി വ്യാപകമാണ്. ജൂബിലി മിഷൻ ജങ്ഷൻ, ഒളരി, കാഞ്ഞാണി, വടക്കാഞ്ചേരി, തളി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാവക്കാട്, വാടാനപ്പള്ളി അടക്കം മുഴുവൻ മേഖലകളിൽനിന്നും പരാതി പ്രളയമാണ്. ഇതിെൻറ ഭാഗമായി ബസുകളില്‍ എയർഹോൺ പരിശോധന പുരോഗമിക്കുകയാണ്. പിടിച്ചാൽ 1000 രൂപ പിഴയിടും. നിയമലംഘനം തുടർന്നാൽ പിഴ ഇരട്ടിയാകും. ബോധവത്കരണത്തിനൊപ്പം അശ്രദ്ധമായി വാഹനമോടിക്കുന്നവരേയും മോട്ടോര്‍ വാഹനവകുപ്പ് പിടികൂടുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ വിവരം 04872360450 എന്ന നമ്പറില്‍ അറിയിക്കാം. ഈ ഡ്രൈവര്‍മാരെ കറക്ടിങ് പരിശീലനത്തിന് വിധേയമാക്കും. പരിശീലനത്തിനുശേഷം മാറ്റം വന്നില്ലെങ്കില്‍ വാഹന ഉടമയോട് ഡ്രൈവറെ മാറ്റാന്‍ ആവശ്യപ്പെടുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. ബസ് ഡ്രൈവര്‍മാര്‍ ബസ്സ്റ്റോപ്പില്‍ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അജിത്കുമാർ അറിയിച്ചു. റോഡില്‍ നിയമം കൈയിലെടുക്കുന്നവരെ പൊതുജനത്തിന് നിയമത്തിന് മുന്നിലെത്തിക്കാം. ഇക്കാര്യം പൊതുജനത്തിന് മോട്ടോര്‍ വാഹന വകുപ്പിനെ ദൃശ്യങ്ങൾ സഹിതം വാട്‌സ്ആപില്‍ അറിയിക്കാം. പരാതിപ്പെടേണ്ട വാട്‌സാപ്പ് നമ്പറുകള്‍: തൃശൂര്‍ - 8547639147, ഗുരുവായൂര്‍ - 8547639185, ചാലക്കുടി - 9400334141, വടക്കാഞ്ചേരി - 8547639187, കൊടുങ്ങല്ലൂര്‍ - 8547639186.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story