Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭീതിവത്​കരണത്തിെൻറ...

ഭീതിവത്​കരണത്തിെൻറ പേരിൽ എഴുത്തുകാർ പിൻവലിയുന്നത് ഖേദകരം -സേതു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഭീതിവത്കരണത്തി​െൻറ പേരിൽ എഴുത്തുകാർ പിൻവലിയുന്നത് ഖേദകരമെന്ന് നോവലിസ്റ്റ് സേതു. ഹരീഷി​െൻറ 'മീശ'എന്ന നോവൽ പിൻവലിച്ചത് ഉൾപ്പെടെ സമാനമായ അവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എഴുത്തുകാർ നേരിടുന്ന പ്രതിസന്ധി നിരാശാജനകമാണെന്നും അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യപരിഷത്തി​െൻറ ത്രിദിന കഥാ ക്യാമ്പി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ എഴുത്തുകാരിൽ ഡോണിഗറുടെ ഗവേഷണ ഗ്രന്ഥം ഡൽഹിയിൽ കത്തിച്ചതും, പെരുമാൾ മുരുക​െൻറ എഴുത്ത് നിറുത്തിച്ചതും ഹരീഷിനെ പിന്തുടരുന്ന അതേ ശക്തികളാണ്. ഇതിന് പിറകിൽ മുൻകൂട്ടിയുള്ള അജണ്ടയുണ്ട്. പുസ്തകങ്ങൾ നിരീക്ഷിക്കാൻ ഇൗ ശക്തികൾ പ്രത്യേകം ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരോട് വി‍യോജിക്കുന്നതിന് പകരം അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ശൈലി ഈ സംഘം സ്വീകരിക്കുന്നതായും സേതുചൂണ്ടിക്കാട്ടി. വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. ജി. ഉഷാകുമാരി ക്ലാസെടുത്തു. കഥാസംവാദത്തിൽ വിനു എബ്രഹാം, തോമസ് ജോസഫ്, കെ. ജോർജ് ജോസഫ് , ലിസി, കെ.എ. സെബാസ്റ്റ്യൻ, ബക്കർ മേത്തല എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നെടുമുടി ഹരികുമാർ, ഡോ. ടി.എൻ. വിശ്വംഭരൻ, പ്രഫ. പി.ഇ. ഇബ്രാഹിംകുട്ടി, പി.യു. നമീർ, സജി ജെയിംസ്, ടി.എം. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story