Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:12 AM IST Updated On
date_range 23 July 2018 11:12 AM ISTഒരുമാസത്തിനുള്ളില്‍ രണ്ടാമത്തെ മോഷണം
text_fieldsbookmark_border
ഒല്ലൂര്‍: മഴക്കാലം ആരംഭിച്ച് ഒരുമാസത്തിനുള്ളില്‍ ഒല്ലൂർ മേഖലയിൽ നടന്നത് രണ്ടാമത്തെ വലിയ മോഷണം. രണ്ട് സംഭവങ്ങളിലുമായി നഷ്ടപ്പെട്ടത് 80 പവനും ലക്ഷത്തിലധികം രൂപയും. ഒരു മാസം മുമ്പാണ് പൊന്നുക്കര പണിക്കവീട്ടില്‍ രാജെൻറ വീട്ടില്‍നിന്ന് 30 പവനും പതിനായിരം രൂപയും കവർന്നത്. ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുകാര്‍ ഡോക്ടറെ കാണാന്‍ പോയി രാത്രി എട്ടോടെ തിരികെ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതിന് പിറകെ ഞായറാഴ്ച തൈക്കാട്ടുശേരിയില്‍ പട്ടാപകല്‍ 50 പവനും ലക്ഷം രൂപയും കവർന്നത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. അലമാരകള്‍ കുത്തിത്തുറക്കാതെയും വാതില്‍ പൊളിക്കാതെയും മോഷ്ടാവ് അകത്ത് കടന്ന് അരമണിക്കൂറിനുള്ളില്‍ ആഭരണങ്ങളും പണവുമായി രക്ഷപ്പെട്ടത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. വീട്ടുകാരുമായി അടുത്ത പരിചയമുള്ളവരോ, പരിസരവാസികളോ ആകാം മോഷണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നത്തിയെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇതിന് പുറമെ കുട്ടനെല്ലൂരിലും പരിസരങ്ങളിലും ചെറിയ മോഷണങ്ങൾ തുടർക്കഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story