Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:12 AM IST Updated On
date_range 23 July 2018 11:12 AM ISTമതസംഘടനകൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്നു- യുവകലാസാഹിതി
text_fieldsbookmark_border
തൃശൂർ: എഴുത്തുകാർ എന്തെഴുതണമെന്ന് മതസംഘടനകളും പൗരോഹിത്യവും തീരുമാനിക്കുന്നത് ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നാക്രമണമാണെന്നും എസ്. ഹരീഷ് ഉൾപ്പെടുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി സാംസ്കാരിക കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലേങ്കാട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും പ്രസ്താവിച്ചു. എസ്. ഹരീഷിെൻറ 'മീശ'പിൻവലിക്കാനിടയാക്കിയ സാഹചര്യം മതേതര കേരളം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ പ്രഖ്യാപനമാണ്. എഴുത്തു നിർത്തേണ്ടി വരികയും നോവൽ പിൻവലിക്കുകയും ചെയ്യേണ്ടിവരുന്നത് കൊലപാതക സമാനമാണ്. മത വർഗീയ ഫാഷിസ്റ്റ് ശക്തികൾ ഉയർത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ യുവകലാസാഹിതി എഴുത്തുകാരന് പിന്തുണ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ സംസ്‌ഥാനത്ത് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story