Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:06 AM IST Updated On
date_range 23 July 2018 11:06 AM ISTഇവിടെ പൂച്ചകൾക്ക് ആരും മണികെട്ടാനില്ല
text_fieldsbookmark_border
അഴീക്കോട്: ; അതിനാൽ എലിയെ പേടിച്ച് ഒന്നും ചുടുകയും വേണ്ട. മുപ്പതിലേറെ പൂച്ചകൾ സർവാധിപതികളായി വാഴുന്ന കടവിൽ ഇസഹാഖ്-സഫിയ ദമ്പതികളുടെ വീട്ടിലെ കാര്യമാണ് പറഞ്ഞു വരുന്നത്. മാർതോമ സ്കൂളിന് കിഴക്ക് ഇസഹാഖ് സേട്ടുവിെൻറ വീട്ടിൽ ആറു വർഷം മുമ്പ് വിരുന്നെത്തിയ പെൺപൂച്ച പെറ്റുപെരുകി മുലകുടി മാറാത്ത കുഞ്ഞുങ്ങൾ അടക്കം ഇപ്പോൾ 34 പൂച്ചകളായി!. വർഷങ്ങൾക്കു മുമ്പ് രാത്രിയിൽ ഉറങ്ങിക്കിടക്കവേ ഇസഹാഖ് സേട്ടുവിന് എലിയുടെ കടിയേറ്റു. എലികളെ ഓടിക്കാൻ പൂച്ചയെ വളർത്താൻ തീരുമാനമെടുത്തിരിക്കെയാണ് ക്ഷണിക്കാത്ത അതിഥിയായി കുറിഞ്ഞിപ്പൂച്ചയെത്തിയത്. മാസങ്ങളും വർഷങ്ങളും പിന്നിട്ട് പരമ്പര വലുതായിട്ടും ഒന്നിനെയും പടികടത്താൻ ഇവർക്കു മനസു വന്നില്ല. മൂന്നു പെൺമക്കളെയും വിവാഹം കഴിച്ചയച്ച ഇവർക്ക് മക്കളോളം പ്രിയം പൂച്ചകളോടുമായിക്കഴിഞ്ഞിരുന്നു. കാലങ്ങളായി സൈക്കിൾ റിപ്പയറിങ് കട നടത്തിയാണ് സേട്ടു ഉപജീവനം കഴിക്കുന്നത്. എല്ലാ പൂച്ചകൾക്കും കൂടി ദിവസം മൂന്നര നാഴി അരിയുടെ ചോറും രണ്ടു കിലോ വരെ ചെറുമീനുകളും വേണം. വീട്ടുകാരെപ്പോലെ ഇവറ്റകൾക്കും ചോറും മീൻകറിയും തന്നെ പ്രിയം. പ്രാഥമികാവശ്യം നിർവഹിക്കുന്നതിന് സൗകര്യം കുറഞ്ഞ കൊച്ചുവീട്ടിൽ പൂച്ചകൾക്ക് തറ സിമൻറിടാതെ ശൗചാലയം വരെ ഒരുക്കിയിട്ടുണ്ട്. എപ്പോഴും വിളിപ്പുറത്തുള്ള പൂച്ചകൾക്ക് ഭക്ഷണത്തിെൻറ നേരമായാലും രാത്രി ഉറങ്ങാനായാലും ഒറ്റ വിളിക്കു തന്നെ കൂട്ടത്തോടെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story