Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:29 AM IST Updated On
date_range 22 July 2018 11:29 AM ISTഇഷ്ടികക്കളങ്ങൾ മീൻവളർത്തൽ കേന്ദ്രമാക്കും -ഫിഷറീസ് മന്ത്രി
text_fieldsbookmark_border
തൃശൂർ: വെള്ളം നിറഞ്ഞുകിടക്കുന്ന ഇഷ്ടികക്കളങ്ങൾ മീൻ വളർത്തൽ കേന്ദ്രമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതിനുള്ള സർവേ ഉടൻ ആരംഭിക്കും. ഇഷ്ടികക്കളങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതിന് പകരം തൊഴിലവസരങ്ങളും മത്സ്യ സമൃദ്ധിയും ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പള്ളിക്കുളത്ത് നിർമിച്ച ഫിഷറീസ് എക്സ്റ്റൻഷൻ കം െട്രയ്നിങ് സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിൽ മത്സ്യഫാം വികസനത്തിന് ആറുകോടി നീക്കിെവച്ചിട്ടുണ്ട്. കടപ്പുറം, പൊയ്യ, പീച്ചി, അഴീക്കോട് എന്നിവിടങ്ങളിലാണ് ഹാച്ചറികൾ നിർമിക്കുക. വനിതകൾക്കായി 200 ഗ്രൂപ്പുകളുണ്ട്. ഇത് ഇരട്ടിയാക്കും. ഒരുനെല്ലും മീനും പദ്ധതി വ്യാപിപ്പിക്കും. നെൽകൃഷി നടത്തുന്നവർക്ക് മാത്രം മത്സ്യകൃഷിക്ക് സഹായം നൽകൂ. ഉൾനാടൻ മൽസ്യോൽപാദനം ഇരട്ടിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചൈനീസ് വല ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ ഉൾനാടൻ മേഖലകളിൽ പിടികൂടുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയുണ്ടാവും. മത്സ്യകൃഷി അവാർഡ് ജേതാക്കളെ മന്ത്രി ആദരിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ബീന മുരളി മുഖ്യാതിഥിയായി. നിർമിതി കേന്ദ്രം േപ്രാജക്ട് മാനേജർ എം.എം. ബോസ്കോ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി കമീഷണർ സി.ആർ. സത്യവതി, ഫിഷറീസ് മധ്യ മേഖല ജോ.ഡയറക്ടർ എം.രമാദേവി, മത്സ്യഫെഡ് ജില്ല മാനേജർ പി.ഗീത, മത്സ്യത്തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) ജില്ല സെക്രട്ടറി ഐ.കെ വിഷ്ണുദാസ്, യു.കെ. പീതാംബരൻ, എം.കെ. ഷംസുദ്ദീൻ,ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. സാജു, അസി. ഡയറക്ടർ എ. പ്രശാന്തൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story