Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:23 AM IST Updated On
date_range 22 July 2018 11:23 AM ISTക്യാമ്പിലേക്ക് സഹായം എത്തിച്ചു
text_fieldsbookmark_border
മതിലകം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പാപ്പിനിവട്ടം ബാങ്ക്. മതിലകം പഞ്ചായത്തിലെ കളരിപറമ്പ് സ്ക്കൂളിൽ കഴിയുന്നവർക്കാണ് പാപ്പിനിവട്ടം ബാങ്ക് അരിയും പലവ്യഞ്ജനങ്ങളും, പുതപ്പും നൽകിയത്. ക്യാമ്പിൽ കഴിയുന്ന 16 കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്. ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ വിതരണം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ, അംഗങ്ങളായ ഇ.െക. ബിജു, ഇ.എം. കൃഷ്ണൻ കുട്ടി, ടി.എസ്. രാജു എന്നിവർ നേതൃത്വം വഹിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പ്രാദേശിക സമിതി- മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊടുങ്ങല്ലൂർ: മത്സ്യസമ്പത്ത് സംരക്ഷിക്കാനും പരിപാലിക്കാനും പ്രദേശിക തല സമിതികളുമായി സഹകരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സൊസൈറ്റി ഫോർ അസിസ്്റ്റൻസ് ടു ഫിഷർ വിമൻ എന്ന സാഫ് ജില്ല തീരമൈത്രി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മത്സ്യ െതാഴിലാളി സ്ത്രീകളുടെ പുരോഗതിക്കുള്ള തീരമൈത്രി സംസ്ഥാനത്ത് 3000 ത്തിൽനിന്ന് 6000 ത്തിലേക്കും ജില്ലയിൽ 200 ൽ നിന്ന് 500 ലേക്കും വളർത്തുകയാണ് ലക്ഷ്യം. തീരമേഖലയെ സംരക്ഷിക്കാൻ സർക്കാർ വേഗത്തിലുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള ധനസഹായം, ചികിത്സ സഹായം, വിദ്യാഭ്യാസ അവാർഡുകൾ , അപകട ഇൻഷുറൻസ്, ടി.എം.സികൾക്കുള്ള പ്രവർത്തന മൂലധനം, സാങ്കേതികം ഉന്നതി ഫണ്ട് എന്നിവ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഓണക്കിറ്റ് വിതരണം ചെയ്തു. ഇ.ടി.ടൈസൻ എം.എൽ.എ, നഗരസഭ ഉപാധ്യക്ഷ ഹണി പീതാംബരൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. കൈസാബ്, പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ, മത്സ്യബോർഡ് അഡി. ഡയറക്ടർ ആൻഡ് കമീഷണർ സി.ആർ. സത്യവതി, ടി.എം.നാസർ എന്നിവർ സംസാരിച്ചു. സാഫ് ജോ. ഡയറക്ടർ എൻ.എസ്. ശ്രീലു സ്വാഗതവും, അസി. ഡയറക്ടർ ഫിഷറീസ് ഇ. മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story