Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലമ്പല തീർഥാടനം; മാള...

നാലമ്പല തീർഥാടനം; മാള ടൗണിൽ ഗാതഗതക്കുരുക്ക്

text_fields
bookmark_border
മാള: നാലമ്പല യാത്രികരുടെ വാഹനങ്ങൾ എത്തിയതോടെ മാള ടൗൺ വീണ്ടും ഗതാഗതക്കുരുക്കിലായി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലേക്ക് കാൽനടക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ടൗണിലേക്ക് വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ഒരുസംവിധാനവുമില്ല. ജങ്ഷനിൽനിന്ന് പോസ്റ്റോഫിസ് റോഡ് വഴിയാണ് മൂഴിക്കുളത്തേക്കുള്ള വാഹനങ്ങൾ പോകുന്നതും വരുന്നതും. ഇടുങ്ങിയ റോഡാണിത്. ട്രാഫിക് പൊലീസിനെ ഡ്യൂട്ടിക്ക് നിർത്തിയിട്ടില്ല. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ,നാട്ടുകാർ എന്നിവർ ആവശ്യപ്പെട്ടു. കേരളത്തി​െൻറ നേട്ടങ്ങൾ പൊതുവിദ്യാഭ്യാസ മേഖലക്ക് അവകാശപ്പെട്ടത്- മന്ത്രി മാള: വിവിധ രംഗങ്ങളിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാകുമ്പോൾ അതി​െൻറ പങ്ക് പൊതുവിദ്യാഭ്യാസ മേഖലക്ക് അവകാശപ്പെട്ടതാണെന്ന് മന്ത്രി പി. തിലോത്തമൻ. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സ്കൂളുകൾക്കും എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ 600 വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ 21 വിദ്യാലയങ്ങൾക്കും അവാർഡ് നൽകി. ഈ വർഷത്തെ സംസ്ഥാന സർക്കാറി​െൻറ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് നേടിയ കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ ചീഫ് ഫിസിഷ്യൻ ഡോ. റോസ് മേരി വിത്സനെ ആദരിച്ചു. നടൻ അനൂപ്, പ്രാർഥന സന്ദീപ് എന്നിവർ മുഖ്യാതിഥികളായി. കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.എം. രാധാകൃഷ്ണൻ , വി.എ. നദിർ, ടെസി ടൈറ്റസ്, ജില്ല പഞ്ചായത്ത് അംഗം നിർമൽ സി.പാത്താടൻ, കെ.വി. വസന്ത് കുമാർ, നിത ജോഷി, ടി.പി. സജീവ്, പ്രസ് ക്ലബ് പ്രസിഡൻറ് എ.ജി. മുരളി, മാള കാർമൽ കോളജ് പ്രിൻസിപ്പൽ സിസ്്റ്റർ ഡോ. ലിജോ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story