Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:23 AM IST Updated On
date_range 22 July 2018 11:23 AM ISTകാറിടിച്ച് ആനക്കും പാപ്പാനും പരിക്ക്
text_fieldsbookmark_border
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കാറിടിച്ച് ആനക്കും പാപ്പാനും പരിക്കേറ്റു. ഊട്ടോളി അനന്തന് എന്ന ആനക്കും രണ്ടാം പാപ്പാന് പാലക്കാട് കഞ്ചിക്കോട് സ്വദേശി സതീഷിനുമാണ് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ സതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയുടെ പരിക്ക് സാരമുള്ളതല്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. പുതുക്കാട് സെൻററില്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ അമിത വേഗത്തില്‍ മുന്നോട്ടെടുത്ത കാര്‍ ദേശീയപാതയോരത്തുകൂടി പോകുകയായിരുന്ന ആനയെയും പാപ്പാനെയും ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് പട്ടാമ്പി സ്വദേശിയായ വാഹനഉടമയുടെ പേരില്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story