Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:50 AM GMT Updated On
date_range 22 July 2018 5:50 AM GMTകാർഷിക സർവകലാശാല ഭരണം ഇഴയുന്നില്ല -രജിസ്ട്രാർ
text_fieldsbookmark_border
തൃശൂർ: കാർഷിക സർവകലാശാല ഭരണം ഇഴയുന്നുവെന്ന ആക്ഷേപം ശരിയല്ലെന്ന് രജിസ്ട്രാർ ഡോ.പി.എസ്. ഗീതക്കുട്ടി. 'ഭരണം ഇഴയുന്നുവെന്ന് ആക്ഷേപം' എന്ന 'മാധ്യമം' വാർത്തയോട് വാർത്തക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു രജിസ്ട്രാർ. വസ്തുതകൾ പരിശോധിച്ചും നടപടിക്രമങ്ങൾ പാലിച്ചും തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടി വരുന്ന സമയം കാലതാമസമല്ല. ഇതിനു മുമ്പ് നിയമന നടപടികളിൽ അപാകത വന്നപ്പോൾ തിരക്കിട്ട് നടപടി സ്വീകരിച്ചതാണ് അതിന് കാരണമെന്ന് വാദിച്ചവർ ഇപ്പോൾ കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുേമ്പാൾ വൈകുന്നുവെന്ന് ആരോപിക്കുന്നത് വിചിത്രമാണ്. വൈസ് ചാൻസലറോ രജിസ്ട്രാറോ ഫയലുകൾ െവച്ചുതാമസിപ്പിക്കുന്നില്ല. അടിയന്തര സ്വഭാവമുള്ള ഫയലുകളിൽ അത് അർഹിക്കുന്ന അവധാനതയോടേ നടപടി കൈക്കൊള്ളുകയാണ് പതിവ്. ജോയൻറ് രജിസ്ട്രാറെ വൈസ് ചാൻസലർ ശാസിച്ചിട്ടില്ല. മറ്റ് പ്രധാന ഉത്തരവാദിത്തങ്ങൾ പലതും നിർവഹിക്കേണ്ട പദവികളിൽ ഇരിക്കുന്നവർക്ക് എപ്പോഴും സന്ദർശകരെ സ്വീകരിക്കാനാവില്ല. സന്ദർശകർക്ക് സമയം അവദിക്കുന്നതിൽ മറ്റ് സ്ഥാപനങ്ങളിൽ നിലവിലുള്ള നിയന്ത്രണം മാത്രമാണ് കാർഷിക സർവകലാശാലയും ഏർപ്പെടുത്തിയത്. ഇത്തരം ആരോപണത്തിലൂടെ സങ്കുചിത താൽപര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
Next Story