Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:35 AM GMT Updated On
date_range 22 July 2018 5:35 AM GMTദേവസ്വം ശുചിമുറിയുടെ ഷീറ്റ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം
text_fieldsbookmark_border
ഗുരുവായൂര്‍: ദേവസ്വം ശുചിമുറിയുടെ മേൽക്കൂരയിലെ ഷീറ്റ് ഏറക്കാലമായി തകർന്നു കിടന്നിട്ടും അധികൃതർ ഗൗനിക്കാതിരുന്നതിൽ പ്രതിഷേധം. ക്ഷേത്രത്തിന് സമീപം കിഴക്കെനടയിൽ മൂന്ന് നിലകളായുള്ള കംഫർട്ട് സ്റ്റേഷെൻറ മുകൾ നിലയിലാണ് ഒരു ഭാഗത്തെ ഷീറ്റുകൾ ഇളകി കിടക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ സജിത്തിെൻറ നേതൃത്വത്തിൽ കെട്ടിടങ്ങളുടെ മുകൾ നിലയിലെ വെള്ള ടാങ്കുകൾ പരിശോധിക്കുമ്പോഴാണ് മേൽക്കൂര തകർന്ന നിലയിൽ കണ്ടത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും ശുചിമുറികൾക്ക് മുകളിലുള്ള മേൽക്കൂരകളിലെ ഷീറ്റ് മേഞ്ഞ ഭാഗം തകർന്നിരുന്നു. പുരുഷൻമാരുടെ ഭാഗത്തെ ഷീറ്റുകൾ മാറ്റുന്ന ജോലി നടന്നുവരികയാണ്. സ്ത്രീകളുടെ ശുചിമുറിക്കു മുകളിലുള്ള ഷീറ്റ് തകർന്ന കാര്യം ഫീൽഡ് വർക്കർ സജിത്തിെൻറ നേതൃത്വത്തിൽ ടെമ്പിൾ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് നിർദേശമനുസരിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും പരാതി നൽകി. പരാതി നൽകിയവർ പിന്നീട് കംഫർട്ട് സ്റ്റേഷനുമുന്നിലെത്തി പ്രതിഷേധിച്ചു. കംഫർട്ട് സ്റ്റേഷനിലേക്കെത്തിയ സ്ത്രീകളും പ്രതിഷേധത്തിൽ പങ്കാളികളായി. ദേവസ്വം സൗജന്യമായി അനുവദിച്ചിട്ടുള്ള മൂത്രപ്പുര ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നുണ്ടെന്നും കക്കൂസിനും കുളിമുറിക്കും അമിത നിരക്കാണ് വാങ്ങുന്നതെന്നും ആരോപണമുയർന്നു. പ്രതിഷേധത്തെ തുടർന്ന് കംഫർട്ട് സ്റ്റേഷെൻറ പ്രവർത്തനം നിർത്തി. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, എസ്.ഐ അനൂപ് ജി. മേനോൻ എന്നിവരെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കംഫർട്ട് സ്റ്റേഷെൻറ അറ്റകുറ്റപ്പണികൾ നടന്നു വരുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായതെന്ന് അധികൃതർ വിശദീകരിച്ചു.
Next Story