Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവർഷക്കെടുതിയുണ്ടായ...

കാലവർഷക്കെടുതിയുണ്ടായ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
മാള: പുത്തൻചിറ പഞ്ചായത്തിലെ കാലവർഷക്കെടുതിയിൽപെട്ട പ്രദേശങ്ങൾ കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ സന്ദർശിച്ചു. കാരാമ്പ്ര അച്ഛൻ കുളം ഭാഗത്തെ റോഡും നിരവധി വീടുകളും വെള്ളം കയറിയ നിലയിലാണ്. ആലപ്പാട്ട് യോഹന്നാ​െൻറ മകൻ ബെഞ്ചിയുടെ ഇടിഞ്ഞ വീട്ടുകിണറും, ആശുപത്രി പരിസരത്തെ കല്ലന്തറ റോഡിലെ വെള്ളം കയറി ദുരിതമനുഭവിക്കുന്ന പൂതോളി മണിയുടെ വീടും എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ , ടി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ. ഉണ്ണികൃഷ്ണൻ, ഭരണ സമിതിയംഗങ്ങളായ കെ.വി. സുജിത്ത് ലാൽ, മഹേഷ് മോഹൻ, ഐ.എസ്. മനോജ്, പി. സൗദാമിനി, ടി.എൻ. വേണു, കെ.കെ. യൂസഫ്, ശകുന്തളാ വേണു എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായി. കൊച്ചുകടവ് സലഫി ജുമാമസ്ജിദിൽ ദുരിതാശ്വാസ ക്യാമ്പ് മാള: എരവത്തൂർ കൊച്ചുകടവിലെ സലഫി ജുമാമസ്ജിദിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 50പേർ ക്യാമ്പിലുണ്ട്. കുഴൂർ പഞ്ചായത്തിലെ പല ഇടങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇതേത്തുടർന്നാണ് പള്ളി ദുരിതാശ്വാസ ക്യാമ്പിനായി തുറന്ന് കൊടുത്തതെന്ന് മസ്ജിദ്‌ പ്രസിഡൻറ്‌ അബ്ദുൽ കരീം പറഞ്ഞു. തഹസിൽദാർ മോളി, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story