Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണക്കൻകടവ് ഷട്ടറുകൾ...

കണക്കൻകടവ് ഷട്ടറുകൾ തുറന്നു; വെള്ളക്കെട്ടിന് നേരിയ ശമനം

text_fields
bookmark_border
മാള: കണക്കൻ കടവ് ഷട്ടറുകൾ തുറന്നു. ഇതോടെ മേഖലയിലെ വെള്ളക്കെട്ടിന് ശമനം. ചാലക്കുടിപ്പുഴ കരകവിഞ്ഞതോടെ ഇരുകരകളിലും താമസിച്ചിരുന്നവർ ദുരിതത്തിലായിരുന്നു. കുഴൂർ, അന്നമനട, കാടുകുറ്റി, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് കെടുതികൾക്കിരയായത്. പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതോടെ കണക്കൻ കടവ് സ്ലൂയിസ് കം ബ്രിഡ്ജി​െൻറ ഷട്ടറുകൾ തുറക്കുക പതിവാണ്. കഴിഞ്ഞ ദിവസം പത്തിൽ രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നത്. ശേഷിക്കുന്നവ തുറക്കാൻ ഉത്തരവുണ്ടായെങ്കിലും യന്ത്രത്തകരാർ മൂലം തുറക്കാൻ പറ്റിയില്ല. ഇതോടെ പുഴയുടെ ഇരുകരകളും വെള്ളത്തിനടിയിലായി. രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ചാണ് ശേഷിക്കുന്ന എട്ട് ഷട്ടറുകൾ തുറന്നത്. നേരത്തേ ഉപ്പുെവള്ള ഭീഷണിയെ തുടർന്ന് അടച്ചിട്ട ഷട്ടറുകൾ പിന്നീട് തുറക്കാനാവാതെ വരികയായിരുന്നു. കണക്കൻ കടവ് സ്ലൂയിസ് കം ബ്രിഡ്ജി​െൻറ ഷട്ടറുകളുടെ തകരാറുകൾ നേരത്തെ കണ്ടെത്തിയതായും അധികൃതരെ അറിയിച്ചിരുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസി. ലൈജു എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story