Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അസോസിയേഷന്‍...

പൊലീസ് അസോസിയേഷന്‍ ​െതരഞ്ഞെടുപ്പ്:

text_fields
bookmark_border
പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: ഔദ്യോഗിക പക്ഷത്തിന് വമ്പൻ വിജയം വിമതന് വൻ വിജയം തൃശൂര്‍: കേരള പൊലീസ് അസോസിയേഷ‍​െൻറ ജില്ല കമ്മിറ്റിയിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിറ്റി, റൂറല്‍ ഘടകങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന് വമ്പൻ ജയം. റൂറലില്‍ 27ൽ മുഴുവന്‍സീറ്റും സ്വന്തമാക്കിയ ഔദ്യോഗിക പക്ഷം സിറ്റിയിൽ 57ൽ 53 സീറ്റും കൈപ്പിടിയിലാക്കി. സിറ്റി പരിധിയിൽ ഔദ്യോഗിക പക്ഷത്ത് നിന്ന് വിമതനായി മത്സരിച്ച സ്ഥാനാർഥിക്കും ഉജ്വല വിജയം. ചെറുതുരുത്തി, മണ്ണുത്തി, ഗുരുവായൂര്‍, മെഡിക്കല്‍ കോളജ് സ്‌റ്റേഷനുകളിലാണ് വിമത വിജയം. മണ്ണുത്തി സ്റ്റേഷനില്‍ പ്രതിപക്ഷ വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രിയയോട്, നിലവിലെ ജില്ല ജോ.സെക്രട്ടറി രജീഷ് പരാജയപ്പെട്ടു. പൊലീസ് അക്കാദമി, കെ.എ.പി ബറ്റാലിയൻ എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും ഔദ്യോഗിക പക്ഷം നേടി. മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ ഔദ്യോഗിക പക്ഷത്തിന് എതിരെ വിമതനായി മത്സരിച്ച എ.സി. ബിനോയിയാണ് ജയിച്ചത്. ഒമ്പതിനെതിരെ 22 വോട്ടുകൾക്കാണ് വിജയം. ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 27ന് തൃശൂർ പൊലീസ് ക്ലബിൽ നടക്കും. സിറ്റി പരിധിയിലെ 40 സ്റ്റേഷനുകളിലായി 57 സീറ്റുകളാണുള്ളത്. ഇതിലെ 35 സീറ്റുകളിലേക്കാണ് മത്സരം. 22 സീറ്റുകളിൽ ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരുണ്ടായില്ല. സിറ്റി ജില്ല കമ്മിറ്റിയുടെ നിലവിലെ പ്രസിഡൻറ് എം.സി. ബിജു, സെക്രട്ടറി ബിനു ഡേവിസ്, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കമല്‍ദാസ് എന്നിവര്‍ ഔദ്യോഗിക പക്ഷത്ത് നിന്ന് വിജയിച്ചു. റൂറലിൽ 24 സ്റ്റേഷനുകളിലായാണ് 27 സീറ്റുകൾ. നിലവിലെ പ്രസിഡൻറ് കെ.പി. രാജു, സെക്രട്ടറി കെ.എ. ബിജു, സംസ്ഥാന ജോ.സെക്രട്ടറി കെ.ഐ. മാര്‍ട്ടിന്‍ എന്നിവരും വിജയിച്ചു. പൊലീസ് അക്കാദമിയിലെ ആറു സീറ്റിലും കെ.എ.പി ഒന്നാം ബറ്റാലിയനിലെ 15 സീറ്റിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ലാത്ത ജയമായിരുന്നു. സംസ്ഥാന സര്‍ക്കാറി​െൻറ പൊലീസ് നയത്തി​െൻറ അംഗീകാരമാണ് ഔദ്യോഗിക പക്ഷത്തി​െൻറ ജയമെന്ന് സിറ്റി സെക്രട്ടറി ബിനു ഡേവിസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story