Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 5:41 AM GMT Updated On
date_range 21 July 2018 5:41 AM GMTജല സമൃദ്ധി: നാലു ദിവസത്തിനകം പീച്ചി അണക്കെട്ട് തുറക്കും
text_fieldsbookmark_border
തൃശൂർ: 22 ദശലക്ഷം ഘനമീറ്റർ ജലം കൂടി എത്തിയാൽ പീച്ചി അണക്കെട്ട് നിറസമൃദ്ധിയിൽ എത്തും. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം ശരാശരി ലഭിക്കുന്നത് അഞ്ചു ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. ഒന്നര മീറ്റർ കൂടി ജലവിതാനം ഉയർന്നാൽ ഷട്ടറുകൾ തുറക്കും. നിലവിൽ പെയ്ത്ത് തുടർന്നാൽ നാലു ദിവസം കൊണ്ട് ഇത് സാധ്യമാവും. പീച്ചിയിലെ ജലവിതാനം 79.25 മീറ്ററും സംഭരണശേഷി 94.946 ദശലക്ഷം ഘനമീറ്ററുമാണ്. 78.6 മീറ്റർ മുതൽ 78.9 വെര ഉയർന്നാൽ ഷട്ടറുകൾ തുറക്കും. നിലവിൽ പെയ്തതിന് സമാനം മഴ കനത്താൽ നാലുദിവസത്തിനകം ഷട്ടറുകൾ തുറക്കും. വെള്ളിയാഴ്ച 77.11 മീറ്ററിൽ ജലം ഉയർന്നത്. 67.255 ദശലക്ഷം ഘനമീറ്റർ െവള്ളവും ലഭിച്ചു. തിങ്കളാഴ്ച്ച 75.09 മീറ്റർ ആയിരുന്നത് വെള്ളിയാഴ്ച്ച 77.11ൽ എത്തിനിൽക്കുന്നത്. അന്ന് 47.725 ദശലക്ഷം ഘനമീറ്റർ ജലമാണ് ഒഴുകിയെത്തിയത്. ചെവ്വാഴ്ച 75.78 മീറ്ററായി ഉയർന്നു. 24 മണിക്കൂറിൽ 1.1 മീറ്റർ ജലവിതാനമാണുയർന്നത്. 53.525 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. ബുധനാഴ്ച ഇത് 76.33 ആയി ഉയർന്നു. 58.894 ദശലക്ഷം ഘനമീറ്റർ ജലമാണ് ലഭിച്ചത്. വ്യാഴാഴ്ച 63.407 ദശലക്ഷം ഘനമീറ്ററാണ് ഒഴുകി എത്തിയത്. 76.11 മീറ്ററായി ഉയർന്നു. ചിമ്മിനിയിലും ജലവിതാനം ഉയരുകയാണ്. വെള്ളിയാഴ്ച 69.15 മീറ്ററിലെത്തി. ജലത്തിെൻറ അളവ് 99.56 ദശലക്ഷം ഘനമീറ്ററും കഴിഞ്ഞവർഷം ജലവിതാനം ഇൗ ദിവസം 53.51ഉം സംഭരണം 27.29ഉം ആയിരുന്നു. ചിമ്മിനിയിലെ സംഭരണശേഷി 151.55 ദശലക്ഷം ഘനമീറ്ററാണ്. വാഴാനിയിൽ അധികജലവിതാനം 58.90 മീറ്ററാണ്. ജലത്തിെൻറ അളവ് 14.31 ദശലക്ഷം ഘനമീറ്ററായി.18.121 ദശലക്ഷം ഘനമീറ്ററാണ് സംഭരണശേഷി.
Next Story