Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:11 AM IST Updated On
date_range 21 July 2018 11:11 AM ISTജില്ല ഷൂട്ടിങ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
തൃശൂർ: റൈഫിൾ അസോസിയേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഇൗമാസം 27മുതൽ 29 വരെ അക്വാട്ടിക് കോംപ്ലക്സിലെ റൈഫിൾ അസോസിയേഷെൻറ ഷൂട്ടിങ് റേഞ്ചിലാണ് മത്സരം. താൽപര്യമുള്ളവർ ശനിയാഴ്ച മുതൽ 26 വരെ ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ല റൈഫിൾ അസോസിയേഷനിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് 7907528049, 7736667799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ റൈഫിൾ അസോസിയേഷൻ സെക്രട്ടറി റെനിഷ് ഡാനിയേൽ, ട്രഷറർ ഡേവിഡ് ജോൺ, ജോ.സെക്രട്ടറി നേഷ്യസ് ജോർജ്, എക്സി.അംഗങ്ങളായ തങ്കച്ചൻ സക്കറിയാസ്, എം.കെ. വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story