Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:05 AM IST Updated On
date_range 21 July 2018 11:05 AM ISTകോർപറേഷനുകൾ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കണം -നഗരകാര്യ ഡയറക്ടർ
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്തെ പല മുനിസിപ്പൽ കോർപറേഷനുകളും ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കിയിട്ടില്ലെന്ന് നഗരകാര്യ വകുപ്പ് ഡയറക്ടർ ആർ. ഗിരിജ. ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്തം സമയബന്ധിതമായി നിർവഹിക്കണം. കശാപ്പുശാലകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ആധുനിക സംവിധാനം ഏർപ്പെടുത്തണമെന്നും അവർ നിർദേശിച്ചു. കോർപറേഷനുകളിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് (എസ്.ആർ.ജി) അംഗം എസ്. ജമാൽ പരിപാടി വിശദീകരിച്ചു. കൊല്ലം മേയർ ആർ. രാജേന്ദ്ര ബാബു, കണ്ണൂർ മേയർ ഇ.പി. ലത, കില െട്രയ്നിങ് അസോസിയേറ്റ് എ.എസ്. പ്രതാപ് സിങ് എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥർക്ക് പുറമെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പരിശീലനത്തിൽ പങ്കെടുത്തു. തൃശൂർ ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി.ആർ. മായ, പി.എം. ദേവരാജൻ, കെ.വി. മൈക്കിൾ, പി.വി. പത്്മനാഭൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story