Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 5:35 AM GMT Updated On
date_range 21 July 2018 5:35 AM GMTചാക്കോയുെട വീട്ടിൽ കലക്ടറെത്തി; ദേശീയ സാമ്പിൾ സർവേ തുടങ്ങി
text_fieldsbookmark_border
തൃശൂർ: ജില്ലയില്‍ 76ാമത് ദേശീയ സാമ്പിള്‍ സർവേ തുടങ്ങി. തൃശൂര്‍ കോര്‍പറേഷൻ പരിധിയിൽ താമസിക്കുന്ന, കാഴ്ചക്കുറവുള്ള പാണഞ്ചേരി ചാക്കോ ജോയിയുടെ വസതിയില്‍ കലക്ടര്‍ ടി.വി. അനുപമ എത്തി വിവരങ്ങള്‍ ശേഖരിച്ചാണ് സർേവക്ക് തുടക്കം കുറിച്ചത്. സർവേക്ക് എത്തുന്നവർക്ക് കൃത്യമായ വിവരങ്ങൾ നല്‍കണമെന്ന് കലക്ടർ അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കുക. വിവരങ്ങള്‍ തെറ്റായാല്‍ റിപ്പോര്‍ട്ടിെൻറ കൃത്യത നഷ്ടപ്പെടും. കുടിവെള്ളം, ശുചിത്വം, പാര്‍പ്പിട സൗകര്യം, ഭിന്നശേഷിക്കാരുടെ അവസ്ഥ എന്നിവയാണ് സര്‍വേയുടെ വിഷയം. സാമൂഹിക പുരോഗതിക്ക് ഉതകുന്ന പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ പുരോഗതി വിലയിരുത്താനും വിവിധ സാമൂഹിക സാമ്പത്തിക മേഖലകളെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമാണ്. ദേശീയ തലത്തില്‍ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസും സംസ്ഥാന തലത്തില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും ചേര്‍ന്നാണ് സർവേ നടത്തുന്നത്. സാമ്പിള്‍ സര്‍വേ സീനിയര്‍ സൂപ്രണ്ട് ടി. ശശിധരനും സന്നിഹിതനായിരുന്നു.
Next Story