Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ദള'ത്തി‍െൻറ തണലിൽ...

'ദള'ത്തി‍െൻറ തണലിൽ സഹപാഠിക്കൊരു വീട്

text_fields
bookmark_border
തൃശൂർ: ആര്യംപാടം സർവോദയം സ്കൂളിലെ പൂർവിദ്യാർഥികളുടെ നന്മയുടെ തണലിൽ സഹപാഠിക്ക് വീടൊരുങ്ങി. 'ദളം 92' എന്ന സംഘടനയാണ് സ്വന്തം അധ്വാനത്തിൽ സഹപാഠിക്ക് വീട് നിർമിച്ച് നൽകുന്നത്. വീടി‍​െൻറ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്നതിനോടൊപ്പം മറ്റൊരു സഹപാഠിക്ക് വീട് വെച്ചു നൽകാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും 22ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വീടി‍​െൻറ തറയൊരുക്കുന്നത് മുതൽ പെയിൻറ് പണിവരെയുള്ള എല്ലാ ജോലികളും കൂട്ടായ്മയിലെ പ്രവർത്തകർ തന്നെയാണ് ചെയ്തത്. അനിൽ അക്കരയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സിനിമ നടി അപർണ മുരളി താക്കോൽ കൈമാറും. ഇതിനുശേഷം ഉച്ചക്ക് ഒന്നിന് ആര്യംപാടം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ദള സംഗമം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ദളം പ്രസിഡൻറ് ബൈജു ഇമേജ്, സെക്രട്ടറി ഗോപൻ, ഒ.വി. സജീവ് കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story