Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവർണർ കുമ്മനം...

ഗവർണർ കുമ്മനം രാജശേഖരന് ഞായറാഴ്​ച സ്വീകരണം

text_fields
bookmark_border
തൃശൂർ: മിസോറാം ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി നഗരത്തിലെത്തുന്ന കുമ്മനം രാജശേഖരന് തൃശൂർ പൗരാവലിയുടെ സ്വീകരണം. 22ന് രാവിലെ 10.30ന് ടൗൺഹാളിൽ നടക്കുന്ന പരിപാടി സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. മാർ അപ്രേം മെത്രാേപ്പാലീത്ത അധ്യക്ഷത വഹിക്കും. സദ്ഭവാനന്ദ സ്വാമി, പി. ചിത്രൻ നമ്പൂതിരിപ്പാട്, കലാമണ്ഡലം ഗോപി, സതീഷ് മേനോൻ, പ്രഫ. ചന്ദ്രശേഖരൻ, ടി.എസ്. പട്ടാഭിരാമൻ, സി.എ. സലീം, പി.സി. തോമസ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ കുമ്മനം ശേഖരൻ ആദരിക്കും. ടി.വി. ബാബു, കെ.എ. ഉണ്ണിക്കൃഷ്ണൻ, എ. നാഗേഷ്, വിപിൻ കൂടിയേടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story