Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 5:53 AM GMT Updated On
date_range 20 July 2018 5:53 AM GMTമഴ അവധി: ബാധിക്കുന്ന സ്കൂളുകൾക്ക് മാത്രമാക്കുന്നു
text_fieldsbookmark_border
തൃശൂർ: മഴ അവധി പ്രശ്നബാധിത സ്കൂളുകൾക്ക് മാത്രമാക്കുന്ന നടപടിക്ക് തൃശൂരിൽ തുടക്കം. ഉപജില്ല തലത്തിൽ അവധി പ്രഖ്യാപിക്കുന്ന പതിവ് രീതിക്കാണ് മാറ്റമുണ്ടാകുന്നത്. മഴ മൂലം വെള്ളിയാഴ്ച ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് മാത്രം ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം മഴ ബാധിക്കാത്ത സ്കൂളുകളിലും പ്രവൃത്തി ദിനങ്ങൾ നഷ്ടമാവുന്നുവെന്ന് വ്യാഴാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. 'മാധ്യമം' ചൂണ്ടിക്കാട്ടിയ പ്രശ്നത്തിന് പരിഹാരമാണ് ജില്ല കലക്ടറുടെ നടപടി. വ്യാഴാഴ്ച ചേർപ്പ് ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും അവധിയായിരുന്നു. എന്നാൽ, ഇൗ ഉപജില്ലയിലെ രണ്ട് പഞ്ചായത്തുകൾക്ക് മാത്രമാണ് വെള്ളിയാഴ്ച അവധി. ഇൗ മാതൃക തുടർന്നാൽ അനാവശ്യമായി മറ്റു സ്കൂളുകൾ മുടക്കുന്നത് ഒഴിവാക്കാനാവും. ചേർപ്പ്, ചാഴൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർഥന കണക്കിലെടുത്താണ് വെള്ളിയാഴ്ചയിലെ അവധി പ്രഖ്യാപിച്ചതെന്ന് കലക്ടർ ടി.വി. അനുപമ 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ പ്രേയാഗികത നോക്കിയാവും ഇനി നടപടി -അവർ പറഞ്ഞു. തൃശൂർ കലക്ടറുടെ നടപടി മാതൃകയാക്കിയാൽ സംസ്ഥാന തലത്തിൽ ഇത്തരം അവധി പ്രഖ്യാപനങ്ങൾക്ക് നിയന്ത്രണമുണ്ടാവുകയും പുതിയ കീഴ്വഴക്കമാവുകയും ചെയ്യും.
Next Story