Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാട്ടുകുളം നിറഞ്ഞു...

ചാട്ടുകുളം നിറഞ്ഞു കവിഞ്ഞു

text_fields
bookmark_border
കുന്നംകുളം: നഗരസഭ പ്രധാന ജല സ്രോതസ്സാക്കാൻ ഒരുങ്ങുന്ന ചാട്ടുകുളം മഴകനത്തതോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്നു. കുന്നംകുളം -ഗുരുവായൂർ റോഡിലാണ് അഞ്ചേക്കർ വിസ്തൃതിയിലുള്ള കുളം. 10 വർഷത്തിന് ശേഷമാണ് കുളം കവിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. കുളം നിറഞ്ഞ് ചെന്മണൂർ റോഡിലേക്ക് ഒഴുകിയതോടെ ഗതാഗതം ദുരിതത്തിലായി. ഗുരുവായൂർ റോഡിലുള്ള കാനകളിലേക്കും വെള്ളം കുളത്തിൽ നിന്ന് കുത്തിയൊഴുകുകയാണ്. ചെന്മണൂർ റോഡി​െൻറ അരികിലാണ് കുളത്തിലിറങ്ങി കുളിക്കാൻ സൗകര്യം ഒരുക്കിയത്. റോഡും കുളവും ഒരു പോലെയായതോടെ ഏറെ ഭയത്തോടെയാണ് ഇതുവഴി ജനം പോകുന്നത്‌.
Show Full Article
TAGS:LOCAL NEWS
Next Story