Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതത്ത്വമസി ചിറ്റ്​സ്​:...

തത്ത്വമസി ചിറ്റ്​സ്​: പരാതിക്കാരിക്ക്​ അനുകൂല വിധി

text_fields
bookmark_border
തൃശൂർ: തത്ത്വമസി ചിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മ​െൻറ്സ് നിക്ഷേപ സംഖ്യ തിരിച്ചു നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പാണഞ്ചേരി വീട്ടിൽ ലിജി സോജൻ ഫയൽ ചെയ്ത ഹർജിയിലാണ് തത്ത്വമസി തൃശൂർ മാനേജർക്കും ചെറായിയിലെ മാനേജിങ് ഡയറക്ടർക്കുമെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിയായത്. ഹർജിക്കാരി അര ലക്ഷം രൂപ വിവിധ തീയതികളിലായി നിക്ഷേപിച്ചിരുന്നു. പ്രോമിസറി നോട്ട് എന്ന് രേഖപ്പെടുത്തിയാണ് നിക്ഷേപ രശീതികൾ നൽകിയത്. നിക്ഷേപ സംഖ്യ തിരിച്ചു കിട്ടാത്തതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്തത്. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗം എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ ഫോറം, നിക്ഷേപ സംഖ്യയും അതിന് 12 ശതമാനം പലിശയും നൽകാൻ ഉത്തരവിടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story