Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഗാ തൊഴിൽമേള 21ന്​

മെഗാ തൊഴിൽമേള 21ന്​

text_fields
bookmark_border
തൃശൂർ: ജില്ല എംേപ്ലായ്മ​െൻറ് എക്സ്ചേഞ്ചും എംേപ്ലായബിലിറ്റി സ​െൻററും ചേർന്ന് 'പ്രതീക്ഷ 2018'എന്ന പേരിൽ സ​െൻറ് അലോഷ്യസ് കോളജിൽ മെഗാ തൊഴിൽ മേള നടത്തും. സ്വകാര്യ മേഖലയിലെ ആരോഗ്യ വിദ്യാഭ്യാസ വിവര സാങ്കേതിക സെയിൽസ് മാർക്കറ്റിങ്, ബാങ്കിങ്-നോൺ ബാങ്കിങ്, ഓഫിസ് അഡ്മിനിസ്ട്രേഷൻ രംഗത്തെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടക്കുക. നാൽപതോളം കമ്പനികൾ മേളയിൽ പങ്കെടുക്കും. 21ന് സ​െൻറ് അലോഷ്യസ് കോളജിൽ 9.30ന് മേയർ അജിത ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളെ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന കേന്ദ്രമാണ് എംപ്ലോയബിലിറ്റി സ​െൻററുകൾ. 250 രൂപ നൽകി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സ​െൻററി‍​െൻറ സേവനം ലഭിക്കും. സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളുമായി സഹകരിച്ച് എംേപ്ലായബിലിറ്റി സ​െൻറർ ആഴ്ച തോറും മിനി ജോബ് ഡ്രൈവും മൂന്ന് മാസത്തിലൊരിക്കൽ മെഗാ തൊഴിൽ മേളകളും സംഘടിപ്പിക്കാറുണ്ട്. ജില്ല എംേപ്ലായ്മ​െൻറ് ഓഫിസർ പി.ജെ. ഷാജു, എംേപ്ലായബിലിറ്റി സ​െൻറർ ഹൈഡ് ഡോ. ടി.എൻ. ജഗദീഷ് കുമാർ, വൊക്കേഷൻ ഗൈഡൻസ് എംേപ്ലായ്മ​െൻറ് ഓഫിസർ എ.എസ്. അലാവുദ്ദീൻ, പി.ജി. ജിൽബി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story