Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:12 AM IST Updated On
date_range 19 July 2018 11:12 AM ISTകളരിയും കുതിരകളുമായി മലയാളി സംഘം ഫ്രാന്‍സിലേക്ക്
text_fieldsbookmark_border
ഗുരുവായൂർ: ഫ്രഞ്ച്- കേരള കലാവിരുന്നിനായി ഗുരുവായൂരിൽ നിന്ന് കളരി സംഘം ഫ്രാൻസിലേക്ക്. ഫ്രഞ്ച് അശ്വാരൂഡ നാടക തിയറ്റര്‍ 'സിംഗാരോ'യുടെ സൃഷ്ടികര്‍ത്താവായ ബര്‍ത്താസ് കളരിപ്പയറ്റിനെ ആധാരമാക്കി ചിട്ടപ്പെടുത്തിയ 'ട്രിപ്റ്റിക് 'എന്ന കലാസൃഷ്ടിയുടെ അവതരണത്തിനാണ് എട്ടംഗ മലയാളി സംഘം ആഗസ്റ്റ് പത്തിന് പുറപ്പെടുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ അഞ്ച് ദിവസങ്ങളിലായി പാരീസില്‍ നടക്കുന്ന ഫ്രഞ്ച് ഫെസ്റ്റിവലിലാണ് ഇൗ പുത്തൻ അവതരണം നടക്കുക. കലാസൃഷ്ടിയുടെ സംവിധായകന്‍ ഇടപ്പുറത്ത് ശ്രീനിവാസന്‍, മുഖ്യപരിശീലകന്‍ പെരിങ്ങാടന്‍ രവീന്ദ്രന്‍, തൊഴിയൂര്‍ കളരി ഗുരുകുലത്തിലെ എം.ആര്‍. ജവഹര്‍ ഗുരുക്കള്‍, പി.എസ്. ശ്രീജിത്ത്, എം.പി. സലില്‍, വി.എസ്. രഞ്ജിത്ത്, ഐ.എസ്. സഞ്ജയ്, മിഥുന്‍ മുരളി എന്നിവരാണ് സംഘത്തിലുള്ളത്. കളരി അഭ്യാസികള്‍ക്ക് പുറമെ ഇരുനൂറോളം സംഗീതജ്ഞരും പരിശീലനം നേടിയ 20 കുതിരകളും അശ്വാഭ്യാസികളും കലാവിരുന്നില്‍ ഒത്തുചേരും. ഫ്രാന്‍സിലെത്തുന്ന കളരി സംഘത്തിന് ഫെസ്റ്റിവലിന് മുമ്പായി ഒന്നര മാസത്തോളം കുതിരകള്‍ക്കൊപ്പം പരിശീലനം നടത്തുമെന്ന് ഇടപ്പുറത്ത് ശ്രീനിവാസന്‍, എം.ആര്‍. ജവഹര്‍, എം.പി. സലില്‍, മിഥുന്‍ മുരളി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story