Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​െൻറ വായ അടപ്പിക്കാൻ...

എ​െൻറ വായ അടപ്പിക്കാൻ ആർക്കുമാവില്ല -കെമാൽപാഷ

text_fields
bookmark_border
തൃശൂർ: വിരമിച്ച ശേഷം താൻ മിണ്ടാതിരിക്കുമെന്ന് ആരും കരുതേെണ്ടന്നും ത​െൻറ വായ അടപ്പിക്കാൻ ആർക്കുമാവില്ലെന്നും റിട്ട. ഹൈകോടതി ജഡ്ജി ബി. കെമാൽപാഷ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കൈരളി ടി.വി ന്യൂസ് കാമറാമാൻ പി.പി. സലീമി​െൻറ 'ന്യൂസ് കാമറക്ക് പിന്നില്‍'എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഇപ്പോഴും ഭയമില്ല. താന്‍ ഇത്രകാലം ജീവിച്ചിരിക്കാമെന്ന് ആര്‍ക്കും വാക്കു നല്‍കിയിട്ടില്ല. അപ്രിയ സത്യങ്ങൾ ധാരാളം പറയേണ്ടി വന്നിട്ടുണ്ട്. ജഡ്ജിയായിരിക്കെ പറയാൻ പറ്റാത്തത് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ വായയടപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. വാര്‍ത്തകള്‍ തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള കടുത്ത നീതിനിഷേധമാണ്. മാധ്യമങ്ങളെ വിലക്കുന്നതിലൂടെ ജനാധിപത്യത്തിന് തുരങ്കം വെക്കുകയാണ്. ജഡ്ജിയായിരുന്നപ്പോൾ സുരക്ഷക്ക് പൊലീസുകാരെ അനുവദിച്ചിരുന്നു. സത്യം പറഞ്ഞുതുടങ്ങിയപ്പോൾ അവരെ പിൻവലിച്ചു. രാഷ്ട്രീയ കൊലപാതകം, സാധാരണ കൊലപാതകം എന്നീ രണ്ടു തരം കൊലപാതകങ്ങളില്ല. നിയമത്തിന് മുന്നില്‍ കൊലപാതകങ്ങളെല്ലാം ഒരുപോലെയാണ്. കൊലപാതകങ്ങൾ ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകർക്ക് കാമറ കണ്ണുകൾ അലോസരമുണ്ടാക്കുന്നുണ്ടെന്ന് പുസ്തകം സ്വീകരിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ പറഞ്ഞു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയൻ നായര്‍ അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍, പത്രപ്രവർത്തകരായ മിനി മുരിങ്ങാത്തേരി, സന്തോഷ് ജോണ്‍ തൂവല്‍, ശശികുമാര്‍ പാറക്കുന്നത്ത് എന്നിവര്‍ സംസാരിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച് ഓഫിസര്‍ രമ്യ കെ. ജയപാൽ സ്വാഗതവും പി.പി. സലീം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story