Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനങ്ങള്‍...

ജനങ്ങള്‍ വീടുകളൊഴിയുന്നു

text_fields
bookmark_border
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 400ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു. താലൂക്കില്‍പെട്ട ബംഗ്ലാവ് കൊക്കിരപ്പള്ളത്തെ 50ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാട്ടൂര്‍ ഗവ.ഹൈസ്‌കൂൾ, കരാഞ്ചിറ സ​െൻറ് സേവിയേഴ്‌സ് സ്‌കൂൾ, കാറളം എ.എല്‍.പി.എസ്, പുല്ലൂര്‍ അംഗൻവാടി, , പറപ്പൂക്കര ഗവ.എല്‍.പി.സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി. ചേർപ്പ് - വല്ലച്ചിറ പഞ്ചായത്തുകളിൽ 50 കുടുംബങ്ങളെ മാറ്റി ചേർപ്പ്: ചേർപ്പ് - വല്ലച്ചിറ പഞ്ചായത്തുകളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 50 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഊരകം എൽ.പി. സ്കൂൾ, പനങ്കുളം ഡി.എം.എൽ.പി സ്കൂൾ, പൊട്ടിച്ചിറ, പല്ലിശ്ശേരി എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story